Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൂ​ക്ഷ്​​മ​ത...

സൂ​ക്ഷ്​​മ​ത പാ​ലി​ച്ചാ​ൽ കോ​വി​ഡ്​  വ്യാ​പ​നം ത​ട​യാ​ം –ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
സൂ​ക്ഷ്​​മ​ത പാ​ലി​ച്ചാ​ൽ കോ​വി​ഡ്​  വ്യാ​പ​നം ത​ട​യാ​ം –ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
cancel

ജി​ദ്ദ: ​ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ സൂ​ഷ്​​മ​ത പു​ല​ർ​ത്തി​യാ​ൽ കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​നാ​വു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ പ്ര​തി​രോ​ധ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​സീ​രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ശ്ര​മി​ച്ചാ​ൽ കു​റ​ഞ്ഞ ആ​ഴ്​​ച​ക​ൾ​ക്കു​ള്ളി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ മേ​ഖ​ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം ‘അ​ൽ അ​ഖ്​​ബാ​രി​യ’ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. റി​യാ​ദി​ലെ നി​ല​വി​ലെ സ്​​ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. എ​ന്നാ​ൽ ആ​ളു​ക​ൾ സ്വ​യം നി​യ​​ന്ത്ര​ണം പു​ല​ർ​ത്തു​ക​യും ആ​രോ​ഗ്യ​മു​ൻ​ക​രു​ത​ലു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യും ചെ​യ്​​താ​ൽ ഇൗ ​അ​വ​സ്ഥ​യി​ൽ മാ​റ്റ​മു​ണ്ടാ​കും.

റി​യാ​ദി​ലും രാ​ജ്യ​ത്തെ മ​റ്റും മേ​ഖ​ല​ക​ളി​ലും കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യു​ക പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളോ​ടു​ള്ള ആ​ളു​ക​ളു​ടെ മ​നോ​ഭാ​വ​ത്തെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്​​. ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്ന​തി​ലെ അ​ലം​ഭാ​വ​മാ​ണ്​ രോ​ഗ വ്യാ​പ​ന​തോ​ത്​ കൂ​ടാ​ൻ കാ​ര​ണം. അ​ത്​ തു​ട​ർ​ന്നാ​ൽ ഭാ​വി​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടാ​നാ​ണ്​ സാ​ധ്യ​ത. എ​ന്നാ​ൽ മൊ​ത്തം രോ​ഗ​ബാ​ധി​ത​രി​ൽ ഗു​രു​ത​വ​രാ​വ​സ്​​ഥ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്.

റി​യാ​ദി​ലെ ​​രോ​ഗ​വ്യാ​പ​നം ഇൗ ​നി​ല തു​ട​ർ​ന്നാ​ൽ റെ​ഡ്​ സോ​ണി​ലേ​ക്ക്​ മാ​റേ​ണ്ടി​വ​രും. ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ കൂ​ട്ടാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ സ്വീ​ക​രി​ച്ച്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ​ആ​രോ​ഗ്യ സ്​ ​ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. റി​യാ​ദി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ൽ​ ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ സ​മ്മ​ർ​ദം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story