വാറ്റ് വർധനവിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
text_fieldsറിയാദ്: മൂല്യ വർധിത നികുതി (വാറ്റ്) നിരക്ക് 15 ശതമാനമായി വർധിക്കുേമ്പാൾ രാജ്യത്തെ വ്യാപാരസ്ഥാപനങ്ങളും ഉപഭോക്താക്കളും ശ്രദ്ധിക്കേണ്ടത് എന്തെല്ലാമെന്ന് താഴെ പറയുന്നു. സൗദി സാമ്പത്തിക മന്ത്രാലയത്തിെൻറ പ്രത്യേക മാർഗനിർദേശങ്ങൾ അനുസരിച്ച് തയാറാക്കിയ സുപ്രധാന വിവരങ്ങളാണിവ.
1. ജൂലൈ ഒന്ന് മുതൽ പുതുക്കിയ വാറ്റ് നിരക്ക് രേഖപ്പെടുത്തിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണം
2. വാറ്റ് ബില്ലിങ്ങിലും മറ്റു കണക്കു രേഖകളിലും പുതുക്കിയ നിരക്ക് ഉറപ്പുവരുത്തണം
3. നിലവിലെ കോൺട്രാക്ടുകൾ പരിശോധിക്കുകയും മാറ്റങ്ങൾ വരുത്തുകയും വേണം
4. വാങ്ങുന്ന സാധനങ്ങളുടെ ബില്ലിൽ പുതുക്കിയ നിരക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം
5. നേരത്തെ വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുേമ്പാൾ അത് കണക്കിൽ കൃത്യമായി രേഖപ്പെടുത്തണം
2020 മെയ് 11ന് മുമ്പുള്ള കരാറുകൾക്കും ബില്ലിങ്ങിനും ചില മാനദണ്ഡങ്ങൾ അനുസരിച്ചു അഞ്ച് ശതമാനം വാറ്റ് നൽകിയാൽ മതി. ളവ് 2021 ജൂൺ 30 വരെ ലഭിക്കും.
2020 മെയ് 11ന് മുമ്പ് ഉള്ള കരാറുകൾ/ബില്ലിങ്ങുകൾ
ഉൽപന്നങ്ങളുടെ വിതരണം സംബന്ധിച്ച് നേരത്തെയുള്ള കരാർ നിലനിൽക്കുന്നതിനാൽ
താഴെ പറയുന്നതിൽ ഏതാണോ ആദ്യം വരുന്നത് അതുവരെ അഞ്ച് ശതമാനമായിരിക്കും വാറ്റ്
1. കരാർ കാലാവധി അവസാനിക്കൽ
2. കരാർ പുതുക്കൽ
3. 2021 ജൂൺ 30
2020 മെയ് 11നും ജൂൺ 30നും ഇടയിലുള്ള കരാറുകൾ/ബില്ലിങ്ങുകൾ
ഇത്തരം വിതരണ കരാറുകളിൽ ജൂൺ 30 വരെ അഞ്ച് ശതമാനം വാറ്റും ജൂലൈ ഒന്ന് മുതൽ 15 ശതമാനം വാറ്റുമായിരിക്കും.
സൗദി സാമ്പത്തിക മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ അനുസരിച്ച് 15 ശതമാനം വാറ്റിന് വിധേയമായ ഇടപാടുകൾക്ക് അഞ്ച് ശതമാനമാണ് ബിൽ ചെയ്തതെങ്കിൽ ബാക്കി 10 ശതമാനം വാറ്റിന് അധിക ബില്ല് നൽകണം. കൃത്യമായ വാറ്റ് റിട്ടേൺ സമർപ്പണവും കണക്കു രേഖകൾ സൂക്ഷിക്കലും വളരെ അനിവാര്യമാണ്. വർധിച്ച വാറ്റ് മുഖേനെ സംഭവിക്കുന്ന പാകപിഴകൾക്ക് വലിയ പിഴ ഈടാക്കുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.