Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമനുഷ്യക്കടത്തിനെതിരായ...

മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിന്​ സൗദിക്ക്​ അമേരിക്കയുടെ പ്രശംസ

text_fields
bookmark_border
മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിന്​ സൗദിക്ക്​ അമേരിക്കയുടെ പ്രശംസ
cancel
camera_alt??. ???? ??? ?????? ??????

ജുബൈൽ: മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ അമേരിക്ക പ്രശംസിച്ചു. അമേരിക്കൻ സ്​റ്റേറ്റ്​ ഡിപ്പാർട്ട്മ​െൻറ് തയാറാക്കിയ വാർഷിക റിപ്പോർട്ടിൽ രാജ്യത്തി​െൻറ റാങ്കിങ് ടയർ മൂന്നിൽ നിന്ന് ടയർ രണ്ട് വാച്ച് ലിസ്​റ്റിലേക്ക് ഉയർന്നു. 
മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ അന്താരാഷ്​ട്ര സംഘടനകളായ ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം), യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസ് (യു.എൻ.ഡി‌.സി) എന്നിവയുടെ സഹകരണത്തോടെയാണ്​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​െൻറ്​ ഇൗ റിപ്പോർട്ട്​ തയാറാക്കിയത്​. മനുഷ്യക്കടത്ത്​ തടയാൻ സൗദി അറേബ്യ ഫലപ്രദമായ നടപടികളാണ്​ കൈക്കൊണ്ടത്​. ആദ്യത്തെ ദേശീയ റഫറൽ സംവിധാനം ഇതിനായി ആരംഭിച്ചു. ഇത് കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും വിചാരണയിലും അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു. 
തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങളുമായി ഇക്കാര്യത്തിൽ കൃത്യമായ ധാരണകളും ഉടമ്പടികളും രൂപപ്പെടുത്തിയിട്ടുണ്ട്​. അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ റിക്രൂട്ടുമ​െൻറിൽ സ്വീകരിക്കുന്നുവെന്ന്​ ഉറപ്പാക്കുന്നു.

മുവായിരത്തോളം റിക്രൂട്ട്‌മ​െൻറ്​ ഏജൻസികളു​ടെ സഹായത്തോടെയാണ്​ ഇൗ പ്രവർത്തനങ്ങൾ ഏ​കോപിപ്പിക്കുന്നത്​. ഇൗ രംഗത്ത്​ പ്രശ്​നങ്ങളുണ്ടായാൽ നിയമപരമായ പരിഹാരം കാണാൻ ക്രിമിനൽ കോടതികളുടെ പ്രത്യേക പാനലുകൾ രൂപപ്പെടുത്തി. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാകുന്നവർക്ക്​ എതിരെ ശക്തമായ നടപടികളും സ്വീകരിക്കുന്നു. യു.എൻ.ഒ.ഡി.സി, ഐ.ഒ.എം എന്നിവയുമായി സഹകരിച്ച് മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾക്ക് പരിശീലന പരിപാടി നടപ്പാക്കി. വ്യക്തികളെ കടത്തിക്കൊണ്ടുപോകുന്നത് ഇല്ലാതാക്കാനുള്ള നടപടികൾ വിജയം കണ്ടെന്ന്​ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സൗദി ദേശീയ സമിതിയുടെ (എൻ.സി.സി‌എച്ച്‌.ടി) ചെയർമാനും മനുഷ്യാവകാശ കമ്മീഷൻ പ്രസിഡൻറുമായ ഡോ. അവദ് ബിൻ സാലിഹ് അൽഅവദ് പറഞ്ഞു. മനുഷ്യക്കടത്ത് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് രാജ്യത്തി​​െൻറ മനുഷ്യാവകാശ പരിഷ്കരണ അജണ്ടയുടെ ഒരു പ്രധാന ഭാഗമാണ്. ഈ കഠിനാധ്വാനം അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ശിക്ഷാനടപടികളിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിലും കൂടി കൂടുതൽ ശ്രദ്ധപുലർത്തി മികച്ച മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ നാടാക്കി രാജ്യത്തെ മാറ്റാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story