Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഉണർവ്​

text_fields
bookmark_border
സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഉണർവ്​
cancel
camera_alt????????? ?????? ???????? ????????????????? ?????????????????

ജു​ബൈ​ൽ: മേ​യ് 31ന്​ ​ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത് സൗ​ദി അ​റേ​ബ്യ​യി​ലെ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​യി. സു​ര​ക്ഷി​ത​മാ​യ സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്കും രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കും ആ​ക്കം​കൂ​ട്ടി​യ​ത്​ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. മെ​യ്​ 31ന്​ ​സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്​ മു​ത​ൽ സ​ർ​വി​സ്​ ഇ​തു​വ​രെ ഘ​ട്ടം​ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ച്​ 20000 വ​രെ​യാ​ക്കി. മു​ഴു​വ​ൻ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ടൂ​റി​സ​ത്തി​​െൻറ​യും വി​ക​സ​ന​ത്തി​ന് ഇ​ത് കാ​ര​ണ​മാ​യി. ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​​​െൻറ ഉ​ന്ന​മ​ന​ത്തി​നും രാ​ജ്യ​ത്തി​​െൻറ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മ്പ​ത്തി​ക​വും വി​ക​സ​ന​പ​ര​വു​മാ​യ വ​ള​ർ​ച്ച​ക്കും രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള ശൃം​ഖ​ല സം​ഭാ​വ​ന ന​ൽ​കി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ജി‌.​എ‌.​സി.‌​എ) വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​തി​രോ​ധ, ആ​രോ​ഗ്യ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കി.

യാ​ത്ര​ക്കാ​രു​ടെ വീ​ടി​​െൻറ പ​ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഉ​ദ്ദേ​ശി​ച്ച ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തു​വ​രെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഈ ​മു​ൻ​ക​രു​ത​ലു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു. കോ​വി​ഡ് മൂ​ലം നി​ർ​ത്തി​യ​തി​നു​ശേ​ഷം നി​ർ​ണാ​യ​ക മേ​ഖ​ല​ക​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ രാ​ജ്യ​ത്തി​ലെ സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ദേ​ശീ​യ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന​തി​നും സാ​ധി​ച്ചു. സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പ് ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​​െൻറ വി​ക​സ​ന​ത്തി​നും പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സം ഓ​പ്ഷ​നു​ക​ളു​ടെ വൈ​വി​ധ്യ​ത്തി​നും കാ​ര​ണ​മാ​യി. റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം, ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം, ദ​മ്മാ​മി​ലെ കി​ങ്​ ഫ​ഹ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം, മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​യാ​ണ് നാ​ല് പ്ര​ധാ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ. 

ആ​കെ​യു​ള്ള 28 വി​മാ​ന​ത്താ​വ​ള​ങ്ങ​ളും രാ​ജ്യ​ത്തി​നു ചു​റ്റു​മു​ള്ള ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ക​യും അ​ത് വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ അ​തു​വ​ഴി സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും രാ​ജ്യ​ത്തി​​െൻറ വി​ക​സ​ന​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്നു. ജി‌.​എ‌.​സി.‌​എ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ  മു​ഴു​വ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നു. ടെ​ർ​മി​ന​ലു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കു​ന്ന​ത്തി​നാ​യി വി​മാ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സ​മ​യ​പ​രി​ധി മൂ​ന്നു മ​ണി​ക്കൂ​റാ​യി  നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വി​മാ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ണു​മു​ക്ത​മാ​ക്കാ​നും മാ​സ്കു​ക​ളും ഫേ​സ്​ ഷീ​ൽ​ഡു​ക​ളും ധ​രി​ക്കാ​നും ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശം ന​ൽ​കു​ക​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story