തോമസ് വൈദ്യനും ലാഡ്ലി തോമസിനും യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: 38 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി ജിദ്ദ കൊല്ലം ജില്ല പ്രസിഡൻറ് തോമസ് വൈദ്യനും മഹിള വേദി സെക്രട്ടറി ലാഡ്ലി തോമസിനും കമ്മിറ്റി യാത്രയയപ്പ് നൽകി.
ഓൺലൈനിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. സാക്കിർ ഹുസൈൻ എടവണ്ണ, റഷീദ് കൊളത്തറ, ഇഖ്ബാൽ പൊക്കുന്ന്, അബ്ബാസ് ചെമ്പൻ, അലി തേക്കുതോട്, ഷൂക്കൂർ വക്കം, നാസിമുദ്ദീൻ മണനാക്ക്, മാമ്മദ് പൊന്നാനി, മൗസ്മി ശരീഫ്, ശ്രീജിത്ത് കണ്ണൂർ, അനിയൻ ജോർജ്, വിലാസ് അടൂർ, മുജീബ് മുത്തേടത്ത്, അസ്സാബ് വർക്കല, അനീസ് കൊല്ലം, സലാം പോരുവഴി, റോബിൻ തോമസ്, ഫസലുല്ല വെളുബാലി, ഷിബു തോമസ്, സഹീർ മാഞ്ഞാലി, അയൂബ് പന്തളം, എബി ചെറിയാൻ, ഉമർ കോയ ചാലിൽ, യൂനുസ് കാട്ടൂർ, റഫീഖ് മൂസ ഇരിക്കൂർ, മജീദ് ചേരൂർ, അഷ്റഫ് കൂരിയാട്, നൗഷിർ കണ്ണൂർ, ഉസ്മാൻ കുണ്ടുകാവിൽ, ഹാരിസ് കാസർകോട് തുടങ്ങിയവർ സംസാരിച്ചു. ഇരുവർക്കുമുള്ള ഉപഹാരം കെ.ടി.എ മുനീർ, മൗസ്മി ശരീഫ് എന്നിവർ കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.