ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
text_fieldsജിദ്ദ: പ്ലസ് ടുവിനും പ്രഫഷനൽ കോഴ്സുകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെൽഫെയർ ലീഗ് കെ.എ. കരീം മെമ്മോറിയൽ എജു അവാർഡ് നൽകി ആദരിച്ചു. വെൽഫെയർ ലീഗ് അംഗങ്ങളുടെ മക്കളായ അമാനി കൊളക്കാടൻ, എം.പി. മുഹമ്മദ് റാസി റഊഫ്, മുഹമ്മദ് ബാസിൽ ചെരപ്പുറത്ത് എന്നിവർ എം.ബി.ബി.എസിൽ ഉന്നത വിജയം നേടി. ഫരീഹ സമദ് പൊറ്റയിൽ, എം.പി. റംസി റഊഫ് എന്നിവർ പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇൽഹാം കൊളക്കാടൻ ഫിസിയോതെറപ്പി കോഴ്സിലും ഉന്നതവിജയം കരസ്ഥമാക്കി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, ജില്ല ട്രഷറർ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ജില്ല വൈസ് പ്രസിഡൻറ് എം.കെ. ബാവ, മണ്ഡലം ട്രഷറർ സി.എച്ച്. മഹമൂദ് ഹാജി, കൊളക്കാടൻ കുഞ്ഞാലൻകുട്ടി ഹാജി, വെൽഫെയർ ലീഗ്, കെ.എം.സി.സി നേതാക്കളായ പി.എം.എ. ജലീൽ, സമദ് കാരാടൻ, ഉരുണിയൻ മുസ്തഫ, കൂളത്ത് അബ്ദു, പി.എം. ഹഖ്, റഫീഖ് പാറക്കൽ, സി.എച്ച്. അബൂബക്കർ സിദ്ദീഖ്, എൻ.കെ. മുഹമ്മദ് കുട്ടി ഹാജി, പി.കെ. സുഹൈൽ, സമീർ കാരാടൻ, ഉരുണിയൻ ഇബ്രാഹിം, കെ.ടി. അയ്യൂബ്, എം.വി. അൻവർ, സമീർ വലിയാട്ട്, എം.വി. സുബൈർ, ഇ.വി. ജാസി എന്നിവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.