കൂടുതൽ മുൻകരുതൽ പ്രഖ്യാപിച്ച് സൗദി ആരോഗ്യമന്ത്രാലയം
text_fieldsജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനായി കൂടുതൽ മുൻകരുതലും ആരോഗ്യ പ്രതിരോധ നടപടികളും സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മുൻകരുതൽ, പ്രതിരോധ ‘പ്രോേട്ടാകോളുകൾ’ക്ക് അനുബന്ധമായാണിത്. സൗദി അറേബ്യ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ശവ്വാൽ 28ന് പ്രഖ്യാപിച്ച പ്രോേട്ടാകോളുകൾക്ക് അനുബന്ധമായി കൂടുതൽ മേഖലകളിൽ പാലിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടി നിർദേശിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ https://covid19awareness.sa/archives/5460 എന്ന ലിങ്കിൽ നിന്ന് മനസിലാക്കാൻ സാധിക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ഡ്രൈവിങ് സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പുരുഷന്മാരുടെയും സ്ത്രീകളുടെയും തയ്യൽ കടകൾ, ഖബറടക്ക ചടങ്ങുകൾ, കല്യാണ മണ്ഡപങ്ങൾ, ഇവൻറ് ഹാളുകൾ, സ്വീകരണ സെൻററുകൾ, കുട്ടികൾക്കായുള്ള നഴ്സറികൾ എന്നിവയിൽ പാലിക്കേണ്ട പ്രതിരോധ നടപടികളാണ് അനുബന്ധമായി ചേർത്തത്.
പള്ളികൾ, ബാർബർഷോപ്പ്, ബ്യൂട്ടി പാർലർ, ആഭ്യന്തര, അന്താരാഷ്ട്ര േവ്യാമയാനം, ജീസാനിലെ ഫുർസാൻ കപ്പൽ സർവിസ്, മൊത്ത, റീെട്ടയിൽ വ്യാപാര സ്റ്റോറുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ടാക്സി, കൂടുതൽ ആളുകളുമായുള്ള ഗതാഗതം, റസ്റ്റാറൻറ്, കഫേ, ട്രെയിനുകൾ, സ്പോർട്സ് സെൻറർ, കായിക പരിശീലനം, കായിക മത്സരങ്ങൾ, വിദേശസ്ഥലങ്ങൾ, കടൽയാത്ര, ഹാളുകൾ, സ്പോർട് സെൻററുകൾ എന്നിവ പരിഷ്കരിച്ച പ്രോേട്ടാകോളുകളിൽ ഉൾപ്പെടുന്നയാണ്. ബന്ധപ്പെട്ട വകുപ്പുകൾ ആരോഗ്യ പ്രോേട്ടാകാളുകൾ പാലിക്കുന്നതിൽ അതീവശ്രദ്ധ പുലർത്തുക, പുതിയ പോസിറ്റീവ് കേസുകൾ ട്രാക്ക് ചെയ്യുക, ആവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊള്ളുക, നിയമലംഘകർക്കെതിരായ നിർദേശങ്ങൾ നടപ്പാക്കുക എന്നിവയ്ക്കാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. അതോടൊപ്പം വ്യക്തിപരവും കൂട്ടായും എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കേണ്ടതിെൻറ ഉത്തരവാദിത്വം ഉണ്ടെന്നും ഉണർത്തിയിട്ടുണ്ട്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.