‘നാടണയാൻ ഒരു കൈതാങ്ങു’മായി കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറം
text_fieldsദമ്മാം: കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറം (കൗഫ്) ദമ്മാം ചാപ്റ്ററിെൻറ ‘നാടണയാൻ ഒരു കൈത്താങ്ങ്’എന്ന പദ്ധതി പ്രകാരമുള്ള ആദ്യ വിമാന ടിക്കറ്റ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഇബ്രാഹിംകുട്ടിക്ക്, കൗഫ് വൈസ് ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ, കോഒാഡിനേറ്റർ ഫിറോസ് കോഴിക്കോട് എന്നിവർ ചേർന്ന് നൽകി. ചടങ്ങിൽ അസ്ലം ഫറോക് സംബന്ധിച്ചു.
അഹമ്മദ് പുളിക്കൽ, ടി.പി.എം. ഫസൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഇൗ പദ്ധതിയുടെ കോഒാഡിനേറ്റർമാർ ഫിറോസ് കോഴിക്കോട്, റസാഖ് തെക്കേപ്പുറം, നജീബ് അരഞ്ഞിക്കൽ എന്നിവരാണ്. അബ്ദുൽ ഹമീദ് കൊണ്ടോട്ടി, പി.ടി. അലവി തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ജോലിയും ശമ്പളവും ഇല്ലാതെ വന്ദേഭാരത് മിഷനിൽ നാട്ടിലേക്ക് മടങ്ങുന്ന അർഹരായ പ്രവാസികളെ കണ്ടെത്തി സഹായം നൽകുകയാണ് പദ്ധതിയിലൂടെ. കരിപ്പൂർ എയർപോർട്ടുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളിൽ കൗഫ് ഇടപെടുകയും എം.കെ. രാഘവൻ എം.പിയുടെ സഹായത്തോടെ പരിഹരിക്കുകയും ചെയ്തിരുന്നു.
കോവിഡിനോട് അനുബന്ധിച്ച് പ്രവാസികൾക്കും കുടുംബിനികൾക്കും ഉണ്ടായിരുന്ന ആശങ്കകളും മറ്റും പങ്കുവെക്കുന്ന തിനുവേണ്ടി ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ഉമർ കാരാടനുമായി സംവാദം ഒാൺലൈനായി സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ നിന്നും ഗൾഫിലേക്ക് പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനുവേണ്ടിയുള്ള സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരുന്നതായി ഭാരവാഹികളറിയിച്ചു. അർഹരായവർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ ലഭിക്കാൻ പൂർണ വിവരങ്ങൾ സഹിതം 0558051200, 0507935710, 0506801259 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.