പക്ഷാഘാതംമൂലം തളർന്നു കിടപ്പിലായ നസറുദ്ദീൻ നാടണഞ്ഞു
text_fieldsറിയാദ്: മൂന്നു മാസമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശി നസറുദ്ദീൻ (49) സാമൂഹിക പ്രവർത്തകരുടെ തുണയിൽ നാടണഞ്ഞു. 16 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. മൂന്നുമാസം മുമ്പ് പിതാവിെൻറ ആകസ്മിക മരണത്തെ തുടർന്നുണ്ടായ മാനസിക വിഷമത്താൽ സ്ട്രോക്ക് വരുകയും തുടർന്ന് പക്ഷാഘാതമുണ്ടാവുകയുമായിരുന്നു. റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘനാൾ അവിടെ ചികിത്സയിൽ കഴിഞ്ഞു.
പരസഹായം കൂടാതെ എഴുന്നേറ്റുനടക്കാൻ സാധിക്കാത്ത അവസ്ഥ ബന്ധുവായ നുജൂം കടയ്ക്കൽ സോഷ്യൽ ഫോറം പ്രവർത്തകനായ സുലൈമാൻ റജീഫിനെ അറിയിക്കുകയായിരുന്നു. ഫോറം വെൽഫെയർ കോഒാഡിനേറ്റർ മുനീബ് പാഴൂരിെൻറ നിരന്തര ശ്രമത്തിെൻറ ഫലമായി ഇന്ത്യൻ എംബസിയിൽനിന്ന് നസറുദ്ദീനുള്ള യാത്രരേഖകളും വിമാന ടിക്കറ്റും അനുവദിച്ചു. യാത്രയിൽ നസറുദ്ദീന്‍ സഹായിയായി ബന്ധു സലിം ഷെഫീഖും ഒപ്പം പോകാൻ തയാറായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇരുവരും നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.