സാമൂഹിക പ്രവർത്തകരുടെ തുണയിൽ സുരേഷ് നാട്ടിലേക്കു മടങ്ങും
text_fieldsറിയാദ്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി സുമനസ്സുകളുടെ ഇടപെടലിനാൽ നാടണയുന്നു. തിരുവനന്തപുരം സ്വദേശി സുരേഷാണ് (52) വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കുന്നത്. 11 വർഷമായി ദവാദ്മിയിൽ കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന സുരേഷ് അടുത്തിടെ ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ദവാദ്മി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് റിയാദിലെ ശുമൈസി കിങ് സഉൗദ് ആശുപത്രിയിലേക്കു മാറ്റി. നാട്ടിൽ കൊണ്ടുപോയി കൂടുതൽ വിദഗ്ധ ചികിത്സ നൽകാൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് നാട്ടിൽ പോകാൻ തീരുമാനിച്ചെങ്കിലും പണമില്ലാത്തതിനാൽ വിമാന ടിക്കറ്റെടുക്കാൻ പ്രയാസപ്പെട്ടു.
ഇത് മനസ്സിലാക്കിയ ദവാദ്മിയിലെ സാമൂഹിക പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ദവാദ്മിയിലെ മുംതാസ് ടെക്സ്െറ്റെൽസുമായി ബന്ധപ്പെട്ട് ടിക്കറ്റ് തരപ്പെടുത്തുകയുമായിരുന്നു. വെള്ളിയാഴ്ച റിയാദിൽനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന വന്ദേ ഭാരത് മിഷനിലെ എയർ ഇന്ത്യ വിമാനത്തിൽ സുരേഷ് നാട്ടിലേക്കു തിരിക്കും. ചികിത്സക്കും നാട്ടിലേക്കുള്ള യാത്രക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ദവാദ്മിയിലെ സാമൂഹിക പ്രവർത്തകരായ ഹുസൈൻ, റിയാസ്, നാസർ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.