Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ വ​നി​ത...

ത​നി​മ വ​നി​ത വി​ഭാ​ഗം  ച​രി​ത്ര​പ​ഠ​ന സീ​രീ​സ് ഉ​ദ്‌​ഘാ​ട​നം

text_fields
bookmark_border
ത​നി​മ വ​നി​ത വി​ഭാ​ഗം  ച​രി​ത്ര​പ​ഠ​ന സീ​രീ​സ് ഉ​ദ്‌​ഘാ​ട​നം
cancel
camera_alt?????? ?????? ??????? ???? ?????? ???????? ???????????????? ???????? ?????????????? ???????? ??????????? ??????????? ????????? ??????? ????? ?????? ???????? ??????????? ????????????

ജി​ദ്ദ: ‘അ​റി​വി​​െൻറ അ​ക്ഷ​യ​ഖ​നി​യി​ലൂ​ടെ അ​ഹ​ദ​വ​​െൻറ ചാ​ര​ത്ത്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ൺ വ​നി​ത വി​ഭാ​ഗം ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ച​രി​ത്ര​പ​ഠ​ന സീ​രീ​സ് ‘പെ​ൺ ചെ​രാ​ത്’ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സ​മി​തി അം​ഗം സ​ഫി​യ ഷ​റ​ഫി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വി​ക​രു​ടെ ത്യാ​ഗ​സ​മ്പൂ​ർ​ണ​മാ​യ ജീ​വി​ത​പാ​ഠ​ങ്ങ​ളാ​ണ്  ഏ​തു പ്ര​തി​സ​ന്ധി​ക​ളെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ നേ​രി​ടു​ന്ന​തി​ന് എ​ന്നും സ​ഹാ​യ​ക​മാ​വു​ക​യെ​ന്നും ച​രി​ത്ര​ത്തി​ൽ​നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ട് നൈ​മി​ഷി​ക​മാ​യ ജീ​വി​ത​ത്തെ  ഗു​ണ​ക​ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രി​ക്ക​ലും ത​ട​സ്സ​മാ​ക​രു​തെ​ന്നും സ​ഫി​യ ഷ​റ​ഫി​യ പ​റ​ഞ്ഞു.

പ്ര​സി​ഡ​ൻ​റ്​ റു​ക്സാ​ന മൂ​സ അ​ധ്യ​ക്ഷ​ത  വ​ഹി​ച്ചു. ത​നി​മ വെ​സ്​​റ്റേ​ൺ റീ​ജ്യ​ൻ ക​മ്മി​റ്റി അം​ഗം അ​ബ്​​ദു​ൽ ശു​ക്കൂ​ർ, ജി​ദ്ദ സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ൻ​റ്​ ന​ജ്മു​ദ്ദീ​ൻ, ജി​ദ്ദ നോ​ർ​ത്ത് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ന​ജാ​ത്ത്  ശ​ക്കീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.ശ​ഹ​ർ​ബാ​ൻ നൗ​ഷാ​ദ് ക​വി​ത ആ​ല​പി​ച്ചു. മു​ഹ്സി​ന ന​ജ്മു​ദ്ദീ​ൻ സ്വാ​ഗ​ത​വും സാ​ബി​റ നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ജു​ന ഖ​ലീ​ൽ ഖു​ർ​ആ​നി​ൽ നി​ന്ന് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story