ആഗോള ഹൈഡ്രജൻ ഉൽപാദനരംഗത്ത് പ്രധാന പങ്കാളിയാകാൻ ‘നിയോം’
text_fieldsജിദ്ദ: ആഗോളതലത്തിൽ ഹൈഡ്രജൻ ഉൽപാദന വിതരണവിപണിയിൽ പ്രധാന പങ്കാളിയാകാനുള്ള ആദ്യഘട്ട നടപടികൾ സൗദി അറേബ്യയുടെ സ്വപ്നനഗര പദ്ധതിയായ ‘നിയോം’ ആരംഭിച്ചു. എയർ പ്രൊഡക്റ്റ്സ്, അക്വ പവർ എന്നീ കമ്പനികളുടെ തുല്യ പങ്കാളിത്തത്തോടെയാണ് നിയോം ഇൗ വിപണിയിൽ കാലുറപ്പിക്കുക. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ അഞ്ച് ശതകോടി ഡോളർ ചെലവിലാണ് നിർമാണശാല നിർമിക്കുന്നത്. ആഗോള ഗതാഗത മേഖലക്ക് സുസ്ഥിരമായ പരിഹാരം നൽകുന്നതിനും കാലാവസ്ഥ വ്യതിയാന വെല്ലുവിളികളെ നേരിടാനും അന്തരീക്ഷത്തിലേക്ക് കാർബൺ പുറംതള്ളുന്നത് കുറക്കാനുമുള്ള പ്രയോഗിക പരിഹാരമായാണ് ഇതിനെ കാണുന്നത്.
പുനരുപയോഗ ഉൗർജ രംഗത്ത് നിയോമിൽ നിക്ഷേപം നടത്തുന്ന ആദ്യ കമ്പനിയാവും ഇൗ സംരംഭം. ആഗോള ഹൈഡ്രജൻ ഉൽപാദന രംഗത്തെ പ്രധാന നിർമാണശാലകളിൽ ഒന്നായി ഇത് മാറും. നിയോമിനും രണ്ടു കമ്പനികൾക്കും ഉടമാവകാശം തുല്യമായിരിക്കും. 2025ഒാടെ ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് ഗതാഗത സംവിധാനങ്ങൾക്ക് ഇന്ധനമായി ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യും. പ്രതിദിനം 650 ടൺ ഗ്രീൻ ഹൈഡ്രജനും വർഷത്തിൽ 1.2 ദശലക്ഷം ടൺ ഗ്രീൻ അമോണിയയും ഉൽപാദിപ്പിക്കാനാണ് പദ്ധതി. ഇതിലൂടെ വർഷത്തിൽ മൂന്ന് ദശലക്ഷം കാർബൺഡൈ ഒാക്ൈസഡ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത് കുറക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. ലോകോത്തര സാേങ്കതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇൗ സംയുക്ത സംരംഭം. അക്വപവറും നിയോമുമായി കൈകോർക്കുന്നതിൽ ഏറെ അഭിമാനിക്കുന്നതായി എയർ പ്രൊഡക്റ്റ്സ് ചെയർമാൻ സൈഫി ഖാസിമി പറഞ്ഞു.
സാേങ്കതിക വിദ്യകളിലൂടെ നൂറു ശതമാനം ഹരിത ഉൗർജമെന്ന ആശയത്തെ യാഥാർഥ്യമാക്കുന്നതിൽ ഉൗന്നിയുള്ള പ്രവർത്തനമായിരിക്കും നടപ്പിൽ വരുത്തുക. ലോകത്തിെൻറ സ്വപ്നത്തെയാണ് ഇതിലൂടെ സാക്ഷാത്കരിക്കുക. സൗരോർജം, കാറ്റിൽനിന്നുള്ള ഉൗർജം എന്നിവ ഉപയോഗിച്ച് നിയോമിെൻറ സവിശേഷമായ ഭൂപ്രകൃതിയിൽനിന്ന് ജലത്തെ ഹൈഡ്രജനാക്കി പരിവർത്തനം ചെയ്യുന്നതാവും നിർമാണരീതി. ശുദ്ധമായ ഒരു ഉൗർജസ്രോതസ്സായി നിർമാണകേന്ദ്രം പ്രവർത്തിക്കും. ആഗോളതലത്തിൽ കാർബൺ ഡൈഒാക്സൈഡ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത് പ്രതിവർഷം മൂന്നു ദശലക്ഷം ടണ്ണിലധികം കുറക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര ജീവിതത്തിനുള്ള ലോകത്തെ മികച്ച കേന്ദ്രമായി നിയോം മാറണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അഭിലാഷങ്ങൾ യഥാർഥ്യമാക്കുന്നതിെൻറയും വിഷൻ 2030െൻറയും ഭാഗമായുമാണ് ഇത്തരമൊരു പുതിയ സംരംഭമെന്ന് അക്വ പവർ പ്രസിഡൻറ് മുഹമ്മദ് അബൂ നിയാൻ പറഞ്ഞു. ഒരു അന്താരാഷ്ട്ര കമ്പനിയോടൊപ്പം ഇതിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിച്ച് പുനരുപയോഗ ഉൗർജം ഉൽപാദിപ്പിക്കുന്നതിൽ അക്വ പവറിന് വലിയ പരിചയമുണ്ട്. ഹരിത ഹൈഡ്രജൻ ഉൽപാദന മേഖലയിൽ നിരവധി അവസരങ്ങളിലേക്ക് ഇത് വാതിൽ തുറക്കും. സാമൂഹികമായും സാമ്പത്തികമായും ലോകമെമ്പാടും ധാരാളം നേട്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.