‘മാനവീയം’ ജിദ്ദ മത്സര ഫലപ്രഖ്യാപനവും ആസ്വാദന സായാഹ്നവും സംഘടിപ്പിച്ചു
text_fieldsജിദ്ദ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ജീവിക്കാം നമുക്ക് പ്രകൃതിയോടിണങ്ങി’ എന്ന പ്രമേയത്തെ അധികരിച്ച് മാനവീയം ജിദ്ദ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും ആസ്വാദന സായാഹ്നവും ഓൺലൈനിൽ നടന്നു. കുട്ടികൾക്ക് ചിത്രരചന, കവിതാ പാരായണം, പ്രഭാഷണം, കുടുംബിനികൾക്ക് അടുക്കളത്തോട്ടം, പുരുഷന്മാർക്ക് അനുഭവങ്ങൾ പങ്കുവെക്കൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. പുഷ്പകുമാർ, സൈനുൽ ആബിദീൻ എന്നിവർ മത്സര വിജയികളെ പ്രഖ്യാപിച്ചു.
മുഹന്നദ്, റിഹാൻ ഇബ്നു (ചിത്രരചന), ഗൗതം കൃഷ്ണ (കവിതാ പാരായണം), മാസിൻ അലി (പ്രഭാഷണം), റഹ്മത്ത് ഫൈസൽ (അടുക്കളത്തോട്ടം), പുഷ്പകുമാർ (അനുഭവങ്ങൾ പങ്കുവെക്കൽ) എന്നിവർ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. മാനവീയം കുടുംബാംഗങ്ങളുടെ ഗാനാലാപനം, കവിതാപാരായണം, ഒാൺലൈനിലൂടെ കുട്ടികളുടെ തത്സമയ നൃത്ത പരിപാടി, തത്സമയ ഓൺലൈൻ മത്സരം, മത്സരങ്ങളിൽ സമ്മാനാർഹമായ സൃഷ്ടികളുടെ പ്രദർശനങ്ങളും വിവരണങ്ങളും തുടങ്ങിയ പരിപാടികൾ നടന്നു. തനിമ സൗത്ത് സോൺ രക്ഷാധികാരി നജ്മുദ്ദീൻ പരിസ്ഥിതി സന്ദേശം നൽകി.
ചെയർമാൻ രാജീവ് അധ്യക്ഷത വഹിച്ചു. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഡീൻ പ്രഫ. ശ്രീരാംകുമാർ, ശമീം ഇസ്സുദ്ദീൻ, എ. മൂസ കണ്ണൂർ, രാഗേഷ്, റുക്സാന മൂസ എന്നിവർ സംസാരിച്ചു. ശ്രീതാ അനിൽകുമാർ പ്രാർഥന ഗീതം അവതരിപ്പിച്ചു. ഐ.പി.എസ് പ്രജിത്ത് സ്വാഗതം പറഞ്ഞു. കെ.എം. അനീസ് അവതാരകനായി. റയ്യാൻ മൂസ, എം.വി. അബ്ദുൽ റസാഖ് എന്നിവർ പരിപാടികൾക്ക് സാങ്കേതിക സഹായം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.