പ്രമേഹരോഗി ശസ്ത്രക്രിയക്കുശേഷം നാട്ടിലേക്കു യാത്രയായി
text_fieldsദമ്മാം: പ്രമേഹരോഗി ശസ്ത്രക്രിയക്കുശേഷം മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. തിരുവനന്തപുരം വർക്കല കലമ്പലം സ്വദേശി രഞ്ജിത് പുരുഷോത്തമനാണ് (57) ദമ്മാമിലെ നവോദയ സാംസ്കാരികവേദി പ്രവർത്തകരുടെ തുണയിൽ നാട്ടിലെത്തിയത്. 15 വർഷമായി ഇദ്ദേഹം പ്രമേഹരോഗിയാണ്. രോഗാവസ്ഥയിലും മുടങ്ങാതെ പണിക്കു പോയിരുന്നു. കഴിഞ്ഞയാഴ്ച ഇടത്തേ കാലിൽ നീര് വരുകയും തൊലി പൊട്ടി അസഹനീയ വേദന അനുഭവപ്പെടുകയുമായിരുന്നു. നവോദയ പ്രവർത്തകർ ദമ്മാമിലെ തദവി ജനറൽ ഹോസ്പിറ്റലിൽ എത്തിക്കുകയും സ്പോൺസറുടെ മകനെ വിവരം അറിയിക്കുകയും ചെയ്തു.
രോഗം വഷളായതിനാൽ കാലിെൻറ മുട്ടിന് കീഴ്ഭാഗം മുറിച്ചുമാറ്റാൻ വൈകിയിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 33 വർഷമായി രഞ്ജിത് പ്രവാസിയാണ്. 1987ൽ ദമ്മാം-ദല്ല സനാഇയയിലെ നമു അൽതുവൈജിരി എന്ന കാർ വർക്ക്േഷാപ്പിൽ മെക്കാനിക്കായാണ് പ്രവാസം ആരംഭിക്കുന്നത്. നവോദയ ദല്ല യൂനിറ്റിലെ അംഗമായ ഇദ്ദേഹത്തിെൻറ സ്പോണ്സര് മൂന്നു വർഷം മുേമ്പ മരിച്ചിരുന്നു. അതിനുശേഷം ഇഖാമയോ ഇൻഷുറൻസോ പുതുക്കിയിരുന്നില്ല. ബി.എസ്സി-എം.എൽ.ടി ലാബ് ടെക്നീഷ്യൻ പഠനം പൂർത്തിയാക്കി ട്രെയ്നിയായ മകളും ഫയർ ആൻഡ് സേഫ്റ്റി പഠനം പൂർത്തിയാക്കിയ മകനും ഭാര്യയുമടങ്ങിയതാണ് കുടുംബം.
നവോദയ സാമൂഹികക്ഷേമ സമിതി ചെയർമാൻ ഇ.എം. കബീർ, നവോദയ ദല്ല ഏരിയ നേതാക്കളായ മനോഹരൻ പുന്നക്കൽ, പ്രേംസി എബ്രഹാം, സുമേഷ് അന്തിക്കാട്, സി.കെ. ബിജു, പി.വി. ബിജു, രമേശൻ, വിനു തുടങ്ങിയവരാണ് അദ്ദേഹത്തിന് എയർപോർട്ടിൽ യാത്രയയപ്പ് നൽകിയത്. അദ്ദേഹത്തിന് ആഹാരത്തിനുള്ള നവോദയയുടെ കിറ്റ് നൽകുകയും ചെയ്തു. നാട്ടിൽ അദ്ദേഹത്തിെൻറ ചികിത്സയുമായി ബന്ധപ്പെട്ട് വർക്കല ജോയ് എം.എൽ.എയുടെ സഹായം അഭ്യർഥിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സഹായം ലഭ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.