ജോലി നഷ്ടപ്പെട്ട വയനാട് സ്വദേശി മുഹമ്മദ് റമീസ് നാടണഞ്ഞു
text_fieldsറിയാദ്: കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വയനാട് സ്വദേശി മുഹമ്മദ് റമീസ് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. റിയാദിലെ ശിഫയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ട് മാസങ്ങളോളമായി പ്രതിസന്ധിയിലായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകാൻ സ്പോൺസർ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ സ്പോൺസറുടെ വാഹനം സ്വന്തം ആവശ്യത്തിനായി കടയിൽ കൊണ്ടു പോകുമ്പോൾ അപകടത്തിൽ പെടുകയും വാഹനം നന്നാക്കാൻ 10,000 റിയാൽ സ്പോൺസർക്ക് ചെലവാകുകയും ചെയ്തിരുന്നു.
ജോലി ഇല്ലാത്ത അവസ്ഥയിൽ സ്പോൺസർക്ക് അധിക ബാധ്യത വരുത്തുകയും ചെയ്തതു കാരണം അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം നിർബന്ധിക്കുകകൂടി ചെയ്തതോടെ റമീസിെൻറ പ്രതിസന്ധി ഇരട്ടിച്ചു. ഇതിനിടെയാണ് കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി നാടണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിെൻറ ‘നാട്ടിലേക്ക് ഒരു വിമാനടിക്കറ്റ്’ എന്ന പദ്ധതിയെക്കുറിച്ച് അറിഞ്ഞത്.
സുഹൃത്തായ ഷെമീർ കൊല്ലം മുഖേന സോഷ്യൽ ഫോറം നേതൃത്വത്തെ സമീപിക്കുകയും ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, വെൽെഫയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം, ശിഫ ബ്ലോക്ക് പ്രസിഡൻറ് അഷ്റഫ് വേങ്ങൂർ എന്നിവരുടെ ശ്രമഫലമായി നാട്ടിലേക്ക് വഴിയൊരുങ്ങുകയുമായിരുന്നു. വിമാന ടിക്കറ്റ് സൗജന്യമായി നൽകുകയും ചെയ്തു. കോഴിക്കോേട്ടക്കുള്ള ചാർട്ടേഡ് വിമാനത്തിൽ കഴിഞ്ഞ ദിവസം റമീസ് നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.