മുക്കം ഏരിയ കൂട്ടായ്മ രണ്ട് ചാർട്ടേഡ് വിമാനങ്ങളൊരുക്കി
text_fieldsജിദ്ദ: കോവിഡ് കാലത്തു പ്രവാസികൾ ക്ലേശിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മുക്കത്തുകാരുടെ ജിദ്ദയിലെ കൂട്ടായ്മയായ ‘മാക്ക്’ കോഴിക്കോട്ടേക്ക് രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കി. ആദ്യ വിമാനം ജൂലൈ എട്ടിനും രണ്ടാമത് ജൂലൈ 13നും ജിദ്ദ ഇൻറർനാഷനൽ വിമാനത്താവളത്തിൽ നിന്നും കോഴിക്കോേട്ടക്ക് പറന്നു.
കൂട്ടായ്മ അംഗങ്ങളും പരിസരപ്രദേശങ്ങളിലുള്ളവരുമായിരുന്നു യാത്രക്കാരിൽ ഭൂരിപക്ഷം. ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ, ഗർഭിണികൾ, കുട്ടികൾ, ജോലി നഷ്ടപ്പെട്ടവർ എന്നിങ്ങനെ അർഹരായവർക്കായിരുന്നു മുൻഗണന നൽകിയിരുന്നത്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് പ്രത്യേക ടിക്കറ്റ് നിരക്കിളവ് നൽകിയിരുന്നതായും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.