കൊട്ടാരത്തിന് സമീപം വെടിവെപ്പ്: പ്രതി സാധാരണ ജീവിതം നയിച്ചയാൾ
text_fieldsജിദ്ദ: ജിദ്ദയിലെ അൽസലാം കൊട്ടാരത്തിന് സമീപം സുരക്ഷാപോസ്റ്റിന് നേരെ വെടിയുതിർത്ത യുവാവ് സാധാരണ ജീവിതം നയിച്ചയാളെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് മൻസൂർ അൽതുർക്കി പറഞ്ഞു. മക്ക പ്രവിശ്യയിലെ അല്ലീത്ത് സ്വദേശിയാണ് കൊല്ലപ്പെട്ട പ്രതി മൻസൂർ അൽ ആമിരി. കുറച്ചു കാലമായി ജിദ്ദയിൽ പിതാവിനൊപ്പമാണ് താമസം. ഭീകരരുടെ പട്ടികയിലുള്ളയാളല്ല പ്രതി.
ഗർഭിണിയായ ഭാര്യയെ സംഭവത്തിെൻറ രണ്ട് ദിവസം മുമ്പാണ് ഇയാൾ അല്ലീത്ത് ഗ്രാമത്തിലെ വീട്ടിൽ കൊണ്ടാക്കിയത് എന്ന് ബന്ധുക്കളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സ്വകാര്യമേഖലയിൽ ജോലി ചെയ്യുകയായിരുന്നു മൻസൂർ അൽ ആമിരി. വിദേശത്തെവിടെയും പോയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തീവ്രവാദസ്വഭാവമുള്ള പ്രവർത്തനങ്ങളൊ സംസാരമോ യുവാവിെൻറ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. സാധാരണ പോലെ സമൂഹത്തിൽ എല്ലാ പരിപാടികളിലും പെങ്കടുക്കാറുണ്ടായിരുന്നു. ഭീകരാക്രമണം നടത്തി കൊല്ലപ്പെട്ട മൻസൂർ അൽ ആമിരിയുടെ ചിത്രം കണ്ട് കുടുംബാംഗങ്ങൾ ഞെട്ടി.
രണ്ട് സുരക്ഷാസേനാംഗങ്ങളെ വെടിവെച്ച യുവാവിനെ ദേശീയ സുരക്ഷാസേന വെടിവെച്ച് വീഴ്ത്തുകയായിരുന്നു. രണ്ട് സേനാംഗങ്ങൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കാറിൽ കലാഷ്നികോവ് തോക്കുകളും പെട്രോൾ ബോംബുമായെത്തിയ പ്രതി കൊട്ടാരത്തിെൻറ പടിഞ്ഞാറെ ഗേറ്റിന് സമീപമാണ് വെടിയുതിർത്തത്. സംഭവത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.