സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരമാണ് വേണ്ടത് –സൗദി
text_fieldsജിദ്ദ: സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. അമേരിക്കയുടെയും ഇറ്റലിയുടെയും സംയുക്ത ക്ഷണപ്രകാശം സിറിയൻ വിഷയത്തിൽ റോമിൽ നടന്ന മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര പ്രമേയത്തിനനുസരിച്ച് രാഷ്ട്രീയപരിഹാരം വേണമെന്നതാണ് സൗദി നിലപാട്. സിറിയൻ ജനതയുടെ കഷ്ടപ്പാട് തടയുന്നതിന് അന്താരാഷ്ട്ര സമവായം വേണം. അതിർത്തി കടന്നുള്ള പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണം.
അർഹരായവർക്ക് അന്താരാഷ്ട്രസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സിറിയയിലെ മാനുഷിക പ്രശ്നങ്ങളെ അവഗണിച്ചാൽ തീവ്രവാദ സംഘടനകളുടെ വളർച്ചക്കും വ്യാപനത്തിനും കാരണമാകും. പ്രശനപരിഹാരത്തിന് ഫലപ്രദമായ അന്താരാഷ്ട്ര ഇച്ഛാശക്തി വേണം. ഇതിെൻറ അഭാവം സിറിയയുടെ െഎഡൻറിറ്റി മാറ്റാൻ ലക്ഷ്യമിട്ടുള്ള വിഭാഗീയ പദ്ധതി നടപ്പാക്കാൻ ചില പാർട്ടികൾക്ക് അവസരം നൽകി. സിറിയൻ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ച പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് ഏകീകൃത സ്വഭാവമുണ്ടാവണം.
ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെയും സെക്രട്ടറി ജനറലിെൻറ പ്രത്യേക പ്രതിനിധി ഗെർ പെർഡസണിെൻറയും ദൗത്യം വിജയിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിെൻറ തുടക്കത്തിൽ സുപ്രധാന യോഗത്തിലേക്ക് ക്ഷണിച്ചതിന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോയ്ക്കും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.