സൗദി: ഔദ്യോഗിക രേഖകളിൽ കൃത്രിമം നടത്തിയാൽ കടുത്ത ശിക്ഷ
text_fieldsറിയാദ്: സൗദി അറേബ്യയിൽ സർക്കാർ ഔദ്യോഗിക രേഖകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് അഞ്ചുവർഷംവരെ തടവും അഞ്ചുലക്ഷം റിയാൽ വരെ പിഴയും ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
സർക്കാർ നൽകുന്ന ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുകയോ വ്യാജമായവ നിർമിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. പൊതു അധികാരകേന്ദ്രങ്ങൾക്കെതിരെയും അവയിലെ ജീവനക്കാർക്കെതിരെയും വ്യാജരേഖ ചമച്ചതായി തെളിഞ്ഞാൽ അഞ്ചുവർഷം വരെ തടവും അഞ്ചുലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
സൗദി പബ്ലിക് അതോറിറ്റികൾ, അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ, ഇന്റർനാഷനൽ പബ്ലിക് അതോറിറ്റികൾ, അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ എന്നിവരെ അവഹേളിക്കുന്നതും ഹേതുവാക്കുന്നതുമായ രീതിയിൽ ഡോക്യുമെൻറുകൾ തയാറാക്കുന്നത് നിയമപരിധിയിൽ ഉൾപ്പെടും.
ലെറ്റർഹെഡ്, സീൽ, സ്റ്റാമ്പ് ഔദ്യോഗിക മുദ്രകൾ എന്നിവ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.