സൗദി ശൂറാ കൗണ്‍സിലും മുതിർന്ന പണ്ഡിതസഭയും പുനഃസംഘടിപ്പിച്ചു
text_fieldsറിയാദ്: സൗദി ശൂറാ കൗണ്‍സിലും മുതിർന്ന പണ്ഡിതസഭയും പുനഃസംഘടിപ്പിച്ച് സല്മാന് രാജാവ് ഉത്തരവിറക്കി. ശൂറാ കൗണ്‍സിലിന്റെ പുതിയ സ്പീക്കറായി ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം ആലുശൈഖിനെ നിയമിച്ചു. ഡോ. മിശ്അല്‍ ബിന്‍ ഫഹം അല്‍സലമി ഡെപ്യൂട്ടി സ്പീക്കറും ഡോ. ഹനാന് ബിന്ത് അബ്ദുറഹീം ബിന്‍ മുത്ലഖ് അല്‍അഹമ്മദി അസിസ്റ്റന്റ് സ്പീക്കറുമായി നിയമിതരായി.
സ്പീക്കറെ കൂടാതെ 150 അംഗങ്ങളാണ് ശൂറാ കൗണ്‍സിലിലുള്ളത്. അസിസ്റ്റന്റ് സ്പീക്കര്‍ അടക്കം 29 വനിതകളാണ് പുതിയ ശൂറാ കൗണ്‍സിലിലുള്ളത്. ഇവരില്‍ ഒരാള്‍ രാജകുടുംബാഗമാണ്, അമീറ അല്‍ജൗഹറ ബിന്ത് ഫഹദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അൽസഊദ്.
പുരുഷ അംഗങ്ങളുടെ കൂട്ടത്തിലും ഒരു രാജകുടുംബാംഗമുണ്ട്, ഡോ. ഫഹദ് ബിന്‍ സഅദ് ബിന്‍ ഫൈസല്‍ ബിന്‍ സഅദ് അല്‍അവ്വല്‍ ആൽസഊദ്. വനിതാ അംഗങ്ങളില്‍ 27 പേര് ഡോക്ടറേറ്റ് ബിരുദധാരികളും രണ്ട് പേര് പ്രഫസര്‍മാരുമാണ്. ഉന്നത പണ്ഡിത സഭയില്‍ ആകെ 21 അംഗങ്ങളാണുള്ളത്. സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ് ആണ് പ്രസിഡന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.