സൗദി കായികമന്ത്രി ഖത്തർ സന്ദർശിച്ചു
text_fieldsദോഹ: കായിക സഹകരണം ശക്തമാക്കി സൗദി ഒളിമ്പിക് കമ്മിറ്റി ചെയര്‍മാനും കായിക മന്ത്രിയുമായ അമീർ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ ഖത്തർ സന്ദർശിച്ചു.
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ചെയര്മാന് ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആൽഥാനിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ക്ലബ് ലോകകപ്പിെൻറ ഫൈനൽ മത്സരം കാണാനുള്ള ശൈഖ് ജൂആെൻറ ക്ഷണം സ്വീകരിച്ചാണ് സൗദി കായികമന്ത്രി ദോഹയിലെത്തിയത്. സൗദിയുടെയും ഖത്തറിെൻറയും ഒളിമ്പിക് കമ്മിറ്റികള്‍ തമ്മിലുള്ള സംയുക്ത സഹകരണത്തിെൻറ വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷെൻറ ആസ്ഥാനവും സൗദി മന്ത്രി സന്ദര്‍ശിച്ചു. ഫെഡറേഷന് പ്രസിഡൻറ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തി. 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ അല്‍ െബയ്ത് സ്റ്റേഡിയം സന്ദര്‍ശിച്ച സൗദി മന്ത്രി സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദിയുമായും കൂടിക്കാഴ്ച നടത്തി. ഫിഫ പ്രസിഡൻറ് ജിയാനി ഇന്‍ഫാൻറിനോയെ കണ്ട അമീർ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ ഫിഫ ക്ലബ് ലോകകപ്പിെൻറ സംഘാടനത്തെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.