Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഗോ​ള സ​യ​ൻ​സ്...

ആ​ഗോ​ള സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ് മേ​ള​യി​ൽ സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം

text_fields
bookmark_border
ആ​ഗോ​ള സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ് മേ​ള​യി​ൽ സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം
cancel
camera_alt

റെ​ജി​നെ​റോ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​യ​ൻ​സ് ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്​ മേ​ള​യി​ൽ (ഐ‌.​എ​സ്‌.​ഇ.​എ​ഫ്) മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ

യാം​ബു: അ​മേ​രി​ക്ക കേ​ന്ദ്ര​മാ​യി ന​ട​ത്തി​യ 'റെ​ജി​നെ​റോ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​യ​ൻ​സ് ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്​ മേ​ള​യി​ൽ (ഐ‌.​എ​സ്‌.​ഇ.​എ​ഫ്) സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം.

കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ൻ​ഡ്​ ഹി​സ് ക​മ്പാ​നി​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഗി​ഫ്റ്റ​ഡ്‌​നെ​സ് ആ​ൻ​ഡ്​ ക്രി​യേ​റ്റി​വി​റ്റി​യെ (മൗ​ഹി​ബ) പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ച്​ ആ​ഗോ​ള അ​വാ​ർ​ഡു​ക​ളും മൂ​ന്നു പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും നേ​ടാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

80 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള 1800ൽ ​അ​ധി​കം കു​ട്ടി​ക​ൾ മേ​ള​യി​ൽ ത​ങ്ങ​ളു​ടെ പ്രോ​ജ​ക്ടു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഓ​രോ വ​ർ​ഷ​വും ന​ട​ക്കു​ന്ന ഐ‌.​എ​സ്‌.​ഇ.​എ​ഫി​ൽ സൗ​ദി 2007 മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്നു​ണ്ട്.

മൊ​ത്തം 83 അ​വാ​ർ​ഡു​ക​ൾ ഇ​തി​ന​കം സൗ​ദി സ്വ​ന്ത​മാ​ക്കി. ഇ​തി​ൽ 53 എ​ണ്ണം ഗ്രാ​ൻ​റ്​ അ​വാ​ർ​ഡു​ക​ളും 30 എ​ണ്ണം പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളു​മാ​ണ്. 'റെ​ജി​നെ​റോ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​യ​ൻ​സ് ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്​ മേ​ള'​യി​ൽ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ സൗ​ദി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും മി​ക​വാ​ർ​ന്ന പ്ര​ക​ട​ന​വും രാ​ജ്യ​ത്തി​ന് അ​ഭി​മാ​നം ന​ൽ​കു​ന്ന​താ​യി 'മൗ​ഹി​ബ' ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സൗ​ദ് ബി​ൻ സ​ഈ​ദ് അ​ൽ മു​ത്ത​ഹ്മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi studentsGlobal Science Engineering
Next Story