Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂറോപ്യൻ ഗേൾസ്...

യൂറോപ്യൻ ഗേൾസ് മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ സൗദി വിദ്യാർഥിനികൾക്ക് നേട്ടം

text_fields
bookmark_border
യൂറോപ്യൻ ഗേൾസ് മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ സൗദി വിദ്യാർഥിനികൾക്ക് നേട്ടം
cancel

യാം​ബു: യൂ​റോ​പ്യ​ൻ ഗേ​ൾ​സ് മാ​ത്ത​മാ​റ്റി​ക്ക​ൽ ഒ​ളി​മ്പ്യാ​ഡി​ൽ (ഇ.​ജി.​എം.​ഒ) സൗ​ദി വി​ദ്യാ​ർ​ഥി​നി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി.

55 രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ളി​ൽ നാ​ലു മെ​ഡ​ലു​ക​ൾ നേ​ടി​യ സൗ​ദി 16ാം സ്ഥാ​ന​ത്താ​ണ്. ഓ​രോ രാ​ജ്യ​ത്തു​നി​ന്നും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ സ​മ​ർ​ഥ​രാ​യ നാ​ലു വി​ദ്യാ​ർ​ഥി​നി​ക​ൾ വീ​ത​മാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.

വ​ർ​ഷം​തോ​റും ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് ഈ ​വ​ർ​ഷം വേ​ദി​യൊ​രു​ക്കേ​ണ്ടി​യി​രു​ന്ന​ത് ജോ​ർ​ജി​യ ആ​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം മ​ത്സ​രം അ​വ​സാ​നം ഓ​ൺ​ലൈ​ൻ വ​ഴി ആ​ക്കു​ക​യാ​യി​രു​ന്നു.

കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ൻ​ഡ്​ ഹി​സ് കം​പാ​നി​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഗി​ഫ്റ്റ​ഡ്‌​നെ​സ് ആ​ൻ​ഡ്​ ക്രി​യേ​റ്റി​വി​റ്റി (മൗ​ഹി​ബ) ന​ട​ത്തു​ന്ന പ്രോ​ഗാ​മു​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ നാ​ലു വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് സൗ​ദി​യെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​ത്. ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള റാ​ഫ ഖ​നാ​ഷ് മ​ത്സ​ര​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി. ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള ലാ​റ മു​ൻ​കാ​ൽ, യാം​ബു​വി​ൽ നി​ന്നു​ള്ള ജൗ​ദ് ബ​ഹ്‌​വി​നി, അ​ൽ അ​ഹ്സ​യി​ൽ​നി​ന്നു​ള്ള ഫാ​ത്തി​മ അ​ൽ ഘാ​നം എ​ന്നി​വ​ർ വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി. ഗ​ണി​ത​ശാ​സ്ത്ര ഒ​ളി​മ്പ്യാ​ഡു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ദി വി​ദ്യാ​ർ​ഥി​ക​ളെ യോ​ഗ്യ​രാ​ക്കു​ന്ന​തി​ന് 'മൗ​ഹി​ബ' വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് എ​ല്ലാ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യ​താ​ണ് മി​ക​ച്ച നേ​ട്ട​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathematical Olympiad
News Summary - Saudi students win at the European Girls Mathematical Olympiad
Next Story