ആസ്ട്ര സെനക വാക്സിൻ ഫലപ്രദവും സുരക്ഷിതവുമെന്ന് സൗദി പഠനം
text_fieldsദമ്മാം: കോവിഡ് പ്രതിരോധ മരുന്നുകളിലൊന്നായ ആസ്ട്ര സെനക വാക്സിൻ കുടുതൽ സുരക്ഷിതവും ഫലപ്രദവുമെന്ന് സൗദിയിൽ നടന്ന പഠനത്തിൽ വ്യക്തമായി. അന്താരാഷ്ട്രതലത്തിൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിലും നേരത്തെ ഇത് തെളിയിക്കപ്പെട്ടിരുന്നു.
കോവിഡ് വാക്സിൻ സുരക്ഷിതവും പ്രതിപ്രവർത്തനവും എന്ന വിഷയത്തിൽ നടന്ന പഠനത്തിെൻറ റിപ്പോർട്ട് കഴിഞ്ഞദിവസം സൗദി ആരോഗ്യമന്ത്രാലയത്തിലെ രോഗ പ്രതിരോധവിഭാഗം ഉപമന്ത്രി അബ്ദുല്ല അസീരിയാണ് പുറത്തുവിട്ടത്. നിലവിെല വാക്സിനുകൾെക്കതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കുള്ള മറുപടികൂടിയാണ് ഇൗ പഠന റിപ്പോർട്ട്. ആസ്ട്ര സെനക വാക്സിൻ കുത്തിവെച്ച 1592 പേരെയാണ് പഠന വിധേയമാക്കിയത്.
വാക്സിൻ സ്വീകരിച്ച ഒരാളിലും കാര്യമായ പാർശ്വഫലങ്ങൾ ഒന്നും അനുഭവപ്പെട്ടിട്ടിെല്ലന്ന് റിപ്പോർട്ട് പറയുന്നു. ചിലർക്ക് കുത്തിവെപ്പ് എടുത്ത ശരീരഭാഗത്ത് പേശി വേദന, ചെറിയ തോതിലുള്ള പനി എന്നിവ മാത്രമാണുണ്ടായത്. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് പനി അനുഭവപ്പെട്ടത്. പഠനം നടത്തിയവരിലെ 34.7 ശതമാനം ആളുകളിലും ആദ്യ ഡോസ് സ്വീകരിച്ചശേഷം രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. അതേസമയം രണ്ടാമെത്ത വാക്സിൻ സ്വീകരിച്ച മുഴുവൻ പേരും രോഗ പ്രതിരോധശേഷി പൂർണമായും കൈവരിക്കുകയും ചെയ്തിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവരുടെ അണുബാധ സാധ്യത 0.5 ശതമാനം മാത്രമാണ്.
രോഗം ബാധിച്ചവരിലാകെട്ട, രോഗം ഗുരുതരമാവുകയോ, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയോ ചെയ്തില്ല.വാക്സിൻ സ്വീകരിച്ച ഒരാൾ പോലും രോഗകാരണമായി മരണപ്പെട്ടിട്ടുമില്ല. അതേസമയം ജനിതകമാറ്റം സംഭവിച്ച ൈവറസുകൾ എങ്ങനെ ബാധിക്കും എന്നതിൽ പഠനങ്ങൾ തുടരുകയാണ്. ആദ്യ ഡോസ് സ്വീകരിച്ച് 14 മുതൽ 28 ദിവസം വരെ കഴിഞ്ഞപ്പോൾ കോവിഡിനെ തടയുന്നതിൽ ആസ്ട്ര സെനക 67 ശതമാനം വിജയം വരിച്ചതായി കണ്ടെത്തി.
രണ്ട് ഡോസ് സ്വീകരിച്ചു കഴിഞ്ഞവരിൽ ഇത് 85 ശതമാനത്തിന്ു മുകളിലാണ്. രാജ്യത്ത് ഇതുവരെ രണ്ടു കോടി എഴുപതിനായിരത്തോളം ഡോസ് വാക്സിൻ കുത്തിവെച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. അതിൽ 15 ലക്ഷത്തോളം 60 വയസ്സിന് മുകളിലുള്ളവരാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതുവരെ ദേശീയ വാക്സിൻ കാമ്പയിൻ തുടരും.
ദിനംപ്രതി അരലക്ഷത്തിന് മുകളിൽ ഡോസ് വാക്സിനാണ് കുത്തിവെക്കുന്നത്. 12നും 18നും ഇടയിലുള്ള കുട്ടികൾക്കും വാക്സിൻ നൽകുന്നതും വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് സജീവമായി പുരോഗമിക്കുകയാണ്. പൂർണമായും സാധാരണ ജീവിതഗതിയിലേക്ക് മാറാനുള്ള സൗദിയുടെ അക്ഷീണ പരിശ്രമങ്ങൾക്ക് ഉത്തേജനം നൽകുന്നതാണ് പുതിയപഠനങ്ങളും റിപ്പോർട്ടുകളും. ആസ്ട്ര സെനക വാക്സിനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്നപേരിൽ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.