ഇഹ്‌സാൻ, ബസ്സാം; സിറിയൻ സയാമീസുകളെ വിജയകരമായി വേർപ്പെടുത്തി
text_fieldsജിദ്ദ: സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്തുന്ന ശസ്ത്രക്രിയ വിജയകരം. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡിെൻ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് നെഞ്ചിെൻറ താഴത്തെ ഭാഗം, വയർ, കരൾ, കുടൽ എന്നിവ ഒട്ടിചേർന്ന സിറിയൻ സയാമീസ് കുട്ടികളുടെ ശസ്ത്രക്രിയ ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിയായി നടത്തിയ ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടുനിന്നു.
സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.
സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്താനുള്ള ശസ്ത്രക്രിയ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശസ്ത്രക്രിയക്ക് ശേഷം നടത്തിയ വാർത്താക്കുറിപ്പിൽ മെഡിക്കൽ, സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ദൈവത്തിന് സ്തുതി. പ്രത്യേക ശസ്ത്രക്രിയാ സംഘത്തിന് നന്ദി. ഇരട്ടകളെ വേർപെടുത്തുന്നതിൽ വൈദഗ്ധ്യമുള്ള 26 സൗദി മെഡിക്കൽ ടീമിെൻറ പങ്കാളിത്തത്തോടെ അഞ്ച് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടു നിന്നു. സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള സൗദി പദ്ധതിയുടെ വിജയ പരമ്പരയിൽ 58-ാമത്തേതാണ് ഇതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ശസ്ത്രക്രിയക്ക് വേണ്ട പിന്തുണ നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറയുന്നു. സയാമീസ് ഇരട്ടകളിൽ ഇഹ്‌സാൻ എന്ന കുട്ടി വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, പുരുഷ പ്രത്യുത്പാദന അവയവങ്ങളുടെ അഭാവവും ഹൃദയത്തിന് ചില തകറാറുകളും കുടലിൽ ചില അപര്യാപതയും അനുഭവിക്കുന്നുണ്ട്. അവയങ്ങളിലെ പ്രധാന കുറവ് കുട്ടിയുടെ ആയുസിനെ സാരമായി ബാധിക്കുമെന്നാണ് മെഡിക്കൽ സംഘം വിലയിരുത്തുന്നത്. ബസ്സാമിെൻറ അവസ്ഥ തൃപ്തികരമാണ്. ശസ്ത്രക്രിയ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് വിജയകരമാണെന്ന് കണക്കാക്കുന്നുവെന്നും ഡോ. റബീഅ പറഞ്ഞു. ഇൗ അവസരത്തിൽ രാജ്യത്തിനായി രേഖപ്പെടുത്തിയിട്ടുള്ള ഈ മെഡിക്കൽ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മെഡിക്കൽ, സർജിക്കൽ ടീമിലെ അംഗങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഡോ. റബീഅ പറഞ്ഞു.
സിറിയൻ ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയ നടത്താൻ ആവശ്യമായ എല്ലാ സഹായവും നൽകിയതിന് കുട്ടികളുടെ മാതാപിതാക്കൾ സൽമാൻ രാജാവിയോടും കിരീടാവകാശിയോടും നന്ദിയും കടപ്പാടും അറിയിച്ചു. മെഡിക്കൽ, സർജിക്കൽ ടീം മേധാവി ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിെൻറ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. സൗദി അറേബ്യ നടത്തികൊണ്ടിരിക്കുന്ന മഹത്തായ മാനുഷിക പ്രവർത്തനങ്ങളെ അവർ പ്രശംസിച്ചു. സൗദിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ഉദാരമായ ആതിഥ്യമര്യാദയെയും എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.