ഗസ്സയിലേക്കുള്ള അടിയന്തര സഹായവുമായി സൗദി സംഘം കൈറോയിൽ
text_fieldsജിദ്ദ: ഗസ്സയിലെ ജനതക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് സൗദി സംഘം ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിലെത്തി. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾക്ക് അനുസൃതമായി ആരംഭിച്ച ഫലസ്തീൻ സഹായത്തിനുള്ള ജനകീയ കാമ്പയിന്റെ ഭാഗമായാണ് കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലെ വിദഗ്ധ സംഘം കൈറോയിലെത്തിയത്.
ഈജിപ്തിലെ സൗദി അംബാസഡർ ഉസാമ അഹമ്മദ് നഖ്ലിയുമായി സംഘം കൂടിക്കാഴ്ച നടത്തി. മാനുഷികാവശ്യത്തിന്റെ മുൻഗണനകൾ അനുസരിച്ച് ഗസ്സയിലെ ദുരിതമനുഭവിക്കുന്നവർക്ക് ഷെൽട്ടർ സാമഗ്രികൾ, ഭക്ഷ്യ കിറ്റുകൾ, മെഡിക്കൽ സാമഗ്രികൾ, മരുന്നുകൾ എന്നിവ റഫാ അതിർത്തിയിലൂടെ എത്രയും വേഗം കൊണ്ടുപോകുന്നതിനും ദുരിതം അനുഭവിക്കുന്ന ജനങ്ങളിൽ എത്തിക്കുന്നതിനുമുള്ള സംവിധാനങ്ങളും നടപടിക്രമങ്ങളും സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള വഴികൾ യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.