നിയമലംഘനം 90 പോയിൻറ് കടന്നാൽ ലൈസൻസ് റദ്ദാകും
text_fieldsറിയാദ്: സൗദിയിൽ പുതിയ ട്രാഫിക് നിയമാവലി പ്രാബല്യത്തിലായി. കടുത്ത നിബന്ധനകളാണ് ഇൗ മാസം മൂന്ന് മുതൽ നടപ്പായത് . 12 വർഷമായി നിലവിലുണ്ടായിരുന്ന നിയമാവലി പരിഷ്കരിച്ചാണ് പുതിയ നിയമത്തിന് ആഭ്യന്തര മന്ത്രി അമീർ അബ്‌ദുൽ അസ ീസ് ബിൻ സഊദ് അംഗീകാരം നൽകിയത്. ഗതാഗത നിബന്ധനകൾ, നിയലംഘനങ്ങൾ, സാമ്പത്തിക പിഴകൾ, മറ്റ് പൊതുനിയമങ്ങൾ എന്നീ വിഭാഗ ങ്ങളിൽ കാലോചിതമായ പരിഷ്കരണം വരുത്തിയാണ് പുതിയ നിയമാവലി രൂപപ്പെടുത്തിയത്.
പുതിയ നിയമപ്രകാരം ഒാരോ ട്രാഫിക് നിയമ ലംഘനത്തിനും ഒാരോ പോയിൻറ് മാർക്ക് ചെയ്യും. ഇൗ പോയിൻറുകൾ 90 എണ്ണം കടന്നാൽ ലൈസൻസ് റദ്ദാക്കപ്പെടും. ആദ്യത്തെ നിമലംഘനം മുതൽ മൂന്ന് വർഷത്തിനുള്ളിൽ 90 പോയിൻറ് എത്തുന്നവരുടെ ലൈസൻസ് ആദ്യം ഒരു മാസത്തേക്കും നിയമലംഘനം ആവർത്തിച്ച് വീണ്ടും 90 പോയിൻറ് എത്തിയാൽ മൂന്ന് മാസത്തേക്കുമാണ് ലൈസൻസ് റദ്ദ് ചെയ്യുക. കുറ്റം ആവർത്തിച്ചാൽ മൂന്നാം തവണ ആറ് മാസത്തേക്കും നാലാം തവണ സ്ഥിരമായും ലൈസൻസ് റദ്ദാക്കപ്പെടും. ഇങ്ങനെ ലൈസൻസ് റദ്ദാക്കപ്പെടുന്നവർക്ക് പിന്നീട് പുതിയ ലൈസൻസിന് അപേക്ഷിക്കാൻ ഒരു വർഷം കഴിയണം.
കൂടാതെ ഒരു മാസം നീളുന്ന പ്രത്യേക പരിശീലന കോഴ്‌സും പൂർത്തിയാക്കണം. ആദ്യ നിയമലംഘനം മുതൽ മൂന്ന് വർഷത്തിനകം 90 പോയിൻറ് എത്താത്തവരുടെയും പോയിൻറ് പൂർത്തീകരിച്ച് ലൈസൻസ് ഒരു തവണ റദ്ദ് ചെയ്തവരുടെയും പോയിൻറുകൾ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കും. ട്രാഫിക് നിയമ ലംഘന പട്ടികയിലെ ഒന്ന്, രണ്ട്, മൂന്ന്, എട്ട് എന്നീ പിഴ കുറഞ്ഞ നിയമലംഘനങ്ങൾക്ക് രണ്ട് പോയിൻറ്, ഇടത്തരം ഇനത്തിലുള്ള നാല്, അഞ്ച് ഗണത്തിലുള്ള ലംഘനങ്ങൾക്ക് മൂന്ന് പോയിൻറ്, ഗുരുതര നിയമ ലംഘനങ്ങളുടെ ഇനത്തിൽ വരുന്ന ആറ്, ഏഴ് ഇനങ്ങളിലെ കുറ്റങ്ങൾക്ക് അഞ്ച് പോയിൻറ് എന്നിങ്ങനെയാണ് പോയിൻറ് നില കണക്കാക്കുന്നതെന്നും ട്രാഫിക് പൊലീസ് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.