അമിതവേഗം നിയന്ത്രിക്കൂ, സീറ്റ് ബെൽറ്റ് ധരിക്കൂ: ബോധവത്കരണവുമായി സൗദി ട്രാഫിക് വകുപ്പ്
text_fieldsയാംബു: വാഹനമോടിക്കുന്നവർക്ക് കൂടുതൽ ജാഗ്രതാനിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്. ട്രാഫിക് ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച അറിയിപ്പ് ട്വീറ്റ് ചെയ്തു. അമിതവേഗം നിയന്ത്രിക്കൂ, സീറ്റ് ബെൽറ്റ് ധരിക്കൂ എന്നീ നിർദേശങ്ങളാണ് പൊലീസ് നൽകുന്നത്. സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് ഗതാഗത സുരക്ഷക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ബോധവത്കരണ കുറിപ്പിൽ പറയുന്നു. വാഹനം അപകടത്തിൽ പെടുമ്പോൾ രക്ഷക്കുള്ള പിടിവള്ളിയായി മാറും സീറ്റ് ബെൽറ്റ്. കൂട്ടിയിടിക്കുമ്പോഴോ മറിയുേമ്പാഴോ വാഹനങ്ങളിലുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ 50 ശതമാനം വരെ ജീവാപായ സാധ്യത കുറയുന്നു. അമിതവേഗം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും ശക്തമായ മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്.
മിക്ക അപകടങ്ങളുടെയും പ്രധാന കാരണം അമിത വേഗമാണ്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ഓടുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാൽ കെട്ടിടത്തിലെ 15ാം നിലയിൽനിന്ന് വീഴുന്നതിന് തുല്യമായ ആഘാതമാണ് ഏൽക്കുകയെന്ന് ട്രാഫിക് വിഭാഗത്തിെൻറ ബോധവത്കരണ കുറിപ്പിൽ പറയുന്നു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കൂട്ടിയിടിക്കുന്നത് 10ാം നിലയിൽ നിന്ന് വീഴുന്നതിന് തുല്യമാവും. 70 കിലോമീറ്റർ വേഗത്തിൽ കൂട്ടിയിടിക്കുന്നത് ആറാം നിലയിൽനിന്ന് വീഴുന്നത് പോലെയും 50 കിലോമീറ്റർ വേഗത്തിൽ കൂട്ടിയിടിക്കുന്നത് മൂന്നാം നിലയിൽനിന്ന് വീഴുന്നതിന് തുല്യവുമുള്ള ആഘാതമാണുണ്ടാവുകയെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.