ഇറാെൻറ ആണവ പദ്ധതിക്കെതിരെ ആഗോള സമൂഹം ഇടപെടണമെന്ന് സൗദി മന്ത്രിസഭ
text_fieldsറിയാദ്: ഇറാെൻറ ആണവ പദ്ധതിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചൊവ്വാഴ്ച വെർച്വലായി ചേർന്ന മന്ത്രിസഭ യോഗമാണ് ഈ ആവശ്യം ആവർത്തിച്ച് ഉന്നയിച്ചത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ യോഗത്തിൽ സൗദി ഇതേ ആവശ്യം ഉന്നയിച്ചതാണ്.
ഭൂമിശാസ്ത്രപരമായ പരിഗണന വെച്ച് ആണവ മുക്ത പ്രദേശം തീരുമാനിക്കണമെന്നതാണ് സൗദിയുടെ താൽപര്യം. മധ്യപൗരസ്ത്യ മേഖല അണുവായുധ മുക്തമാക്കണമെന്നതാണ് സൗദിയുടെ നിലപാട്.
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹമ്മദ് അൽസബാഹിെൻറ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടാണ് മന്ത്രിസഭായോഗം ആരംഭിച്ചത്. കുവൈത്ത് ഭരണകർത്താക്കളുടെയും ജനതയുടെയും ദുഃഖത്തിൽ സൗദിയും പങ്കുചേരുന്നു എന്ന് മന്ത്രിസഭയുടെ അനുശോചനത്തിൽ രേഖപ്പെടുത്തി. കുവൈത്ത് അമീറായി സ്ഥാനമേറ്റ ശൈഖ് നവാഫ് അൽഅഹമ്മദ് അൽസബാഹിനെ മന്ത്രിസഭ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.