സൗദി–യു.എസ് സംയുക്ത സൈനികാഭ്യാസം ‘മറൈൻ ഡിഫെൻഡർ’ ആരംഭിച്ചു
text_fieldsജുബൈൽ: ‘മറൈൻ ഡിഫെൻഡർ’ എന്ന പേരിലുള്ള സൗദി-യു.എസ് സംയുക്ത സൈനികാഭ്യാസം ജുബൈലിൽ ആരം ഭിച്ചു. റോയൽ സൗദി നാവികസേനയുടെ കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഫഹദ് അൽ-ഗുഫെയ്ലിയുട െയും അഞ്ചാമത്തെ മറൈൻ ഫ്ലീറ്റിെൻറ കമാൻഡറുടെയും യു.എസ് സെൻട്രൽ കമാൻഡ് വൈസ് അഡ്മിറ ൽ ജെയിംസ് മല്ലോയിയുടെയും സാന്നിധ്യത്തിൽ ജുബൈലിലെ ഈസ്റ്റേൺ ഫ്ലീറ്റിലെ കിങ് അബ്ദുൽ അസീസ് നാവിക താവളത്തിലാണ് അഭ്യാസ പ്രകടനങ്ങൾക്ക് തുടക്കമായത്.
സമുദ്ര സുരക്ഷ വർധിപ്പിക്കുക, പ്രാദേശിക ജലമേഖല സംരക്ഷിക്കുക, സൈനിക സഹകരണം ശക്തിപ്പെടുത്തുക, സൗദി റോയൽ നേവിയുടേയും യു.എസ് നേവിയുടെയും യുദ്ധാനുഭവങ്ങൾ കൈമാറുക എന്നിവയാണ് ലക്ഷ്യമെന്ന് പരിപാടിയുടെ ഡയറക്ടർ ജനറൽ മുഹമ്മദ് അൽഗാംദി പറഞ്ഞു.
ഇതിെൻറ ഭാഗമായി നിരവധി പ്രഭാഷണ പരിപാടികളും പരിശീലന കളരികളും കടലിൽ കപ്പലുകളുടെ നിരവധി അഭ്യാസ പ്രകടനങ്ങളും തത്സമയ അഗ്നിശമന പരിശീലനവും നടക്കും.
ജെയിംസ് മല്ലോയി, അൽ-ഗുഫൈലി എന്നിവർ അമേരിക്കൻ പട്രോളിങ് ബോട്ട് (എം.കെ.വി.ഐ) സന്ദർശിച്ചു. നാവിക വ്യോമസേനയുടെയും മറൈൻ കോർപ്സിെൻറയും പങ്കാളിത്തത്തോടെ നടക്കുന്ന അഭ്യാസ പ്രകടനങ്ങൾ ഒരാഴ്ച നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.