സൗദി, യു.എസ് നാവികസേന: ചെങ്കടലിൽ സംയുക്ത നാവികാഭ്യാസ പ്രകടനം
text_fieldsയാംബു: റോയൽ സൗദി നാവികസേനയും (ആർ.എസ്.എൻ.എഫ്) യു.എസ് നാവികസേനയും സൗദിയുടെ പ്രാദേശിക നാവികസേനയായ വെസ്റ്റേൺ ഫ്ലീറ്റും ചേർന്ന് 10 ദിവസത്തെ സംയുക്ത നാവികാഭ്യാസ പ്രകടനത്തിന് തുടക്കമായി. 'ഇൻഡിഗോ ഡിഫൻഡർ 21' എന്ന പേരിൽ നടക്കുന്ന അഭ്യാസപ്രകടനം പടിഞ്ഞാറൻ ചെങ്കടൽ ഭാഗത്താണ്. വെസ്റ്റേൺ ഫ്ലീറ്റിെൻറ അസിസ്റ്റൻറ് കമാൻഡറും അഭ്യാസപ്രകടനത്തിെൻറ മേധാവിയുമായ അഡ്മിറൽ മൻസൂർ ബിൻ സഊദ് അൽ ജുവൈദ്, യു.എസ് നേവിയുടെ നാവിക കേണൽ ഡാനിയൽ ബെയ്ലി എന്നിവർ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ആധുനിക സാങ്കേതികവിദ്യകളും ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഒരുക്കുന്ന അഭ്യാസപ്രകടനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികസഹകരണം ഉറപ്പുവരുത്താനും നാവികസേനക്ക് കൂടുതൽ ഊർജം കൈവരിക്കാനും ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്മിറൽ ജുവൈദ് പറഞ്ഞു. തുറമുഖ സംരക്ഷണം, തീരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തൽ, കടൽ വിഭവങ്ങളുടെ സംരക്ഷണം, ചെങ്കടലിലെ പുതിയ സാധ്യതകളുടെ അന്വേഷണം എന്നിവയും അഭ്യാസപ്രകടനം വഴി ലക്ഷ്യംവെക്കുന്നതായി അധികൃതർ അറിയിച്ചു. പ്രാദേശികവും അന്തർദേശീയവുമായ ജലപാതകളെ സംരക്ഷിക്കുന്നതിനും രാജ്യത്തിെൻറ സുരക്ഷാശേഷി വികസിപ്പിക്കുന്നതിലും സംയുക്ത നാവികാഭ്യാസ പ്രകടനം ഉപകരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.