ഹ്രസ്വകാല വെടിനിർത്തൽ കരാർ പാലിക്കണമെന്ന് സുഡാൻ സൈനിക വിഭാഗങ്ങളോട് സൗദിയും യു.എസും
text_fieldsറിയാദ്: മൂന്നു ദിവസം മുമ്പ് ജിദ്ദയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ പാലിക്കണമെന്ന് സുഡാനിൽ പരസ്പരം ഏറ്റുമുട്ടുന്ന സൈനിക വിഭാഗങ്ങളോട് സൗദിയും യു.എസും ആവശ്യപ്പെട്ടു.
കരാറിലെ വ്യവസ്ഥകൾ കക്ഷികൾ ലംഘിച്ച സാഹചര്യത്തിലാണ് ഇരുരാഷ്ട്രങ്ങളുടെയും ആവശ്യം. തലസ്ഥാനമായ ഖർത്തൂമിലെ പോരാട്ടങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും ഉബൈദ അടക്കമുള്ള സ്ഥലങ്ങളിൽ വ്യോമാക്രമണവും വെടിവെപ്പും തുടരുന്നതായി സംയുക്ത നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോർട്ട് സൗദി യു.എസ് വിദേശകാര്യ മന്ത്രാലയങ്ങൾക്ക് ലഭിച്ചിരുന്നു.
സുഡാൻ സായുധസേനയും റാപിഡ് സപ്പോർട്ട് ഫോഴ്സും സൗദി, യു.എസ് സംയുക്ത ശ്രമത്തിന്റെ ഫലമായാണ് ഹ്രസ്വകാല വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചത്. അഞ്ചാഴ്ചത്തെ തുടർച്ചയായ സംഘർഷത്തിൽ ദുരിതത്തിലായ സുഡാനീസ് ജനതക്ക് മാനുഷിക സഹായവും അവശ്യസേവനങ്ങളും ലഭ്യമാക്കാൻ കരാർ വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.