സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യം -ധനമന്ത്രി
text_fieldsറിയാദ്: ‘സൗദി വിഷൻ 2030’ന്റെ തന്ത്രങ്ങൾക്കും പരിപാടികൾക്കും അനുസൃതമായി വികസന പദ്ധതികൾക്കുള്ള ധനവിഹിതം വിപുലീകരിക്കുന്നതും സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നത് തുടരാനും 2025 ബജറ്റ് ലക്ഷ്യമിടുന്നതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ഈ ബജറ്റിലൂടെയും മുൻ ബജറ്റുകളിലൂടെയും ഭരണകൂടം പൗരന്റെയും അവന്റെ അടിസ്ഥാന ആവശ്യങ്ങളുടെയും പരിചരണം തുടരുകയാണെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു.
സാമൂഹിക പിന്തുണയും ആനുകൂല്യ സംവിധാനവും മെച്ചപ്പെടുത്തുന്നതിലും ഫലപ്രാപ്തി വർധിപ്പിക്കുന്നതിലും നിരന്തരമായ ശ്രദ്ധയോടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസേവനം എന്നീ മേഖലകളിൽ ചെലവഴിക്കുന്നതും ഗവൺമെന്റ് സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുന്നു. അത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സഹായിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
ബജറ്റിന്റെ സാമ്പത്തിക ആസൂത്രണത്തിനുള്ളിലാണ് കമ്മി വരുന്നതെന്ന് മന്ത്രി വിശദീകരിച്ചു. 2024 ലെ ഏകദേശം 1,199 ശതകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ (മൊത്ത ജി.പി.യുടെ 29.3 ശതമാനത്തിന് തുല്യം) 2025ൽ പൊതുകടത്തിന്റെ സ്റ്റോക്ക് ഏകദേശം 1,300 ശതകോടി റിയാൽ (ജി.ഡി.പിയുടെ 29.9 ശതമാനത്തിന് തുല്യം) എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ലെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിലനിർത്താനും പൊതു കടത്തിന്റെ സുസ്ഥിരമായ തലങ്ങളും സർക്കാർ കരുതൽ ധനവും നിലനിർത്തി സാമ്പത്തിക സുസ്ഥിരത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
സൗദി സമ്പദ്വ്യവസ്ഥ സാക്ഷ്യം വഹിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ സൂചകങ്ങളിൽ പുരോഗതി കൈവരിക്കുകയും വൈവിധ്യവത്ക്കരണത്തിന്റെയും സ്ഥിരതയുടെയും പ്രക്രിയയിൽ ഒരു സുപ്രധാന ഘട്ടം അടയാളപ്പെടുത്തുകയും ചെയ്തു. അടുത്ത കാലത്തായി പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാവുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുമ്പോഴും ആഗോള സമ്പദ്വ്യവസ്ഥ മെച്ചപ്പെടുകയാണ്. എന്നിരുന്നാലും സൗദി അറേബ്യ അതിന്റെ ശക്തമായ സാമ്പത്തിക സ്ഥിതി നിലനിർത്തുകയും വികസന പദ്ധതികൾ നടപ്പാക്കുകയും ചെയ്തു.
സർക്കാർ നടപ്പാക്കിയ ഫലപ്രദമായ സാമ്പത്തിക നയങ്ങൾ കാരണം പ്രാദേശികവും ആഗോളപരവുമായ എല്ലാ പുതിയ വെല്ലുവിളികളും സൗദി സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു. 2030 വരെയുള്ള എല്ലാ പദ്ധതികൾക്കും ധനസഹായമുണ്ട്, ധനസഹായം സുസ്ഥിരമാണ്, അത് പൊതു ധനകാര്യത്തെ ബാധിക്കില്ല.
ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം പൊതു ധനകാര്യത്തെ ബാധിക്കരുതെന്നാണ്. സുസ്ഥിരമായ സമ്പദ്വ്യവസ്ഥ നിലനിർത്തണമെങ്കിൽ പൊതു ധനകാര്യം നമ്മൾ സംരക്ഷിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.