ഹൂതികളെ തീവ്രവാദ പട്ടികയിലുൾപ്പെടുത്തൽ: അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി
text_fieldsജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതംചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇറാനിയൻ പിന്തുണയുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അതിരുകടന്നതാണ്. അത് ഉയർത്തുന്ന അപകടവും ഭീഷണിയും കണക്കിലെടുത്താണ് അമേരിക്കയുടെ തീരുമാനം.
അതോടൊപ്പം യമൻ ജനതയുടെ മാനുഷിക സ്ഥിതി മോശമാക്കുന്നതിനും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ലോക സമ്പദ്വ്യവസ്ഥക്കും നിരന്തര ഭീഷണിയായി തുടരുന്നതിലുമാണ്. ഹൂതികളുടെ തീവ്രവാദപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കൻ തീരുമാനം കാരണമാകുമെന്ന് വിദേശ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. ഹൂതികളുടെ അപകടത്തെ നിർവീര്യമാക്കും. തീവ്രവാദ സംഘടനക്ക് ധനസഹായം, മിസൈലുകൾ, ഡ്രോണുകൾ, ആയുധനങ്ങൾ എന്നിവ നൽകുന്നത് അവസാനിപ്പിക്കാൻ ഇത് സഹായിക്കും.
യമൻ ജനതയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും അന്താരാഷ്ട്ര കപ്പൽ സർവിസിനെയും അയൽരാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും അവസാനിപ്പിക്കാനും സഹായിക്കുന്നതാണ്. യമനിലെ നിലവിലെ രാഷ്ട്രീയ ശ്രമങ്ങളുടെയും വിജയത്തിന് ഇടയാക്കും.
ഹൂതി നേതാക്കളെ ചർച്ചയിലേക്ക് ഗൗരവമായി മടങ്ങാൻ തീരുമാനം നിർബന്ധിതാരാക്കും. യമൻ പ്രതിസന്ധി അവസാനിപ്പിക്കാനും രാഷ്ട്രീയ പരിഹാരത്തിലെത്താനും യു.എൻ പ്രതിനിധി മാർട്ടിൻ ഗ്രിഫ്റ്റ്സിെൻറ എല്ലാ ശ്രമങ്ങൾക്കും നിർദേശങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.