സൗദി 3000 താൽക്കാലിക കെട്ടിടങ്ങൾ നിർമിക്കും
text_fieldsജിദ്ദ: തുർക്കിയയിലും സിറിയയിലും ദുരിതബാധിതർക്കായി സൗദി അറേബ്യ അടിയന്തരമായി 3,000 താൽക്കാലിക കെട്ടിടങ്ങൾ പണിയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ് റിലീഫ്) സൂപ്പർവൈസർ അബ്ദുല്ല അൽറബീഅയാണ് ഇക്കാര്യം അറിയിച്ചത്.
ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരുപക്ഷേ, മാസങ്ങളോളം വലിയ തോതിലുള്ള സഹായം തുടരേണ്ടതുണ്ട്. തുർക്കിയയിലും വടക്കൻ സിറിയയിലെ അലപ്പോയിലും സൗദിയുടെ സഹായമെത്തിക്കുന്ന കാമ്പയിൻ തുടരുകയാണ്. സന്നദ്ധ പ്രവർത്തനത്തിനുള്ള വാതിൽ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്.
ഇത്തരം ദുരന്തമുഖത്ത് ചെയ്യേണ്ട ധാരാളം കാര്യങ്ങളുണ്ട്. ദുരിതബാധിതർക്ക് താമസത്തിന് ടെൻറുകളൊരുക്കാൻ കേന്ദ്രത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 3,000 താൽക്കാലിക താമസകെട്ടിടങ്ങൾ ഉടൻ നിർമിക്കാൻ തുടങ്ങുമെന്നും ഡോ. റബീഅ പറഞ്ഞു. ദുരന്തത്തിെൻറ വ്യാപ്തി വളരെ വലുതാണ്.
പതിനായിരക്കണക്കിന് ആളുകൾക്ക് അഭയം ആവശ്യമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനാണ് സൗദി സംഘത്തിെൻറ മുൻഗണന. കൂടാതെ മരുന്ന്, ഭക്ഷണം, അടിയന്തര വൈദ്യപരിചരണം, ചികിത്സ, ആരോഗ്യ സംരക്ഷണം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. ദുരന്തസ്ഥലങ്ങളിൽ അടിയന്തര സഹായവുമായി ആദ്യമെത്തിയ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.
അലപ്പോയിൽ സിറിയൻ റെഡ് ക്രസൻറുമായി ചേർന്നും ദുരിതാശ്വാസപ്രവർത്തനം തുടരുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ സൗദിയുടെ സഹായം വിവിധ സ്ഥലങ്ങളിൽ എത്തിക്കാനായി. വിനാശകരമായ ഭൂകമ്പത്തിൽ സർവതും നഷ്ടമായ ജനതയെ സഹായിക്കാൻ ജനകീയ ധനസമാഹരണ യജ്ഞം സൗദിയിൽ തുടരുകയാണെന്നും ഡോ. റബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.