ഇന്ത്യൻ അന്താരാഷ്ട്ര പുസ്തകമേളയിൽ സൗദി അറേബ്യ അതിഥി രാജ്യം
text_fieldsറിയാദ്: ഈ വർഷത്തെ ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യം സൗദി അറേബ്യ. ഫെബ്രുവരി 10 മുതൽ 18 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്താണ് പുസ്തക മേള. ഇന്ത്യയും സൗദിയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്ര ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണിത്. പുസ്തകമേളയിൽ സൗദി സാഹിത്യം, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരു സംയോജിത സാംസ്കാരിക അനുഭവം സന്ദർശകർക്ക് നൽകുന്നതിന് വിവിധ പരിപാടികൾ അരങ്ങേറും.
രാജ്യത്തിെൻറ വിജ്ഞാനശേഖരം, അതിെൻറ പൈതൃകം, പുരാവസ്തുക്കൾ, സംസ്കാരം, കലകൾ എന്നിവ ഇന്ത്യൻ പൊതുജനങ്ങൾക്ക് ഉയർത്തിക്കാട്ടുന്നതിന് സൗദി ഹെറിറ്റേജ് അതോറിറ്റി, മ്യൂസിക് അതോറിറ്റി, ഫിലിം അതോറിറ്റി, പാചക കല അതോറിറ്റി, ഫാഷൻ അതോറിറ്റി, കിങ് അബ്ദുൽ അസീസ് ഹൗസ് എന്നിവയുടെ പങ്കാളത്തത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കും. പ്രദർശനത്തിൽ രാജ്യത്തിെൻറ പങ്കാളിത്തം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടിയുടെ അവതരണത്തിന് സാക്ഷ്യം വഹിക്കും.
സാംസ്കാരിക കലാസാഹിത്യ, വൈജ്ഞാനിക മേഖലകളിലെ നിരവധി വശങ്ങൾ ഉൾക്കൊള്ളുന്ന സെമിനാറുകളും ഡയലോഗ് സെഷനുകളും എന്നിവ ഉണ്ടാകും. ദേശീയ കഴിവുകളെയും സർഗാത്മകതയെയും പരിചയപ്പെടുത്തുന്നതിനും പൗരാണിക ദേശീയ സംസ്കാരത്തെ ഉണർത്തുന്നതിനും രാജ്യത്തെയും പ്രാദേശിക പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെയും എഴുത്തുകാർ മേളയിൽ പങ്കെടുക്കും. സൗദി പാചകരീതിയും രാജ്യത്തിെൻറ പരമ്പരാഗത പ്രകടനകലകളും മേളയിൽ പരിചയപ്പെടുത്തുന്ന രണ്ട് ആഘോഷങ്ങളും മേളയിൽ നടക്കും.
ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേള ഏറ്റവും പ്രശസ്തമായ മേളകളിൽ ഒന്നാണ്. 1972ലാണ് ആരംഭിച്ചത്. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്തക മേളയിൽ 600ലധികം അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. ലോക സംസ്കാരങ്ങളുടെ ഉൽപ്പന്നങ്ങൾ ഒരുമിച്ച് കൂട്ടുന്ന വേദി കൂടിയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.