യോഗ്യത നേടി സൗദി വനിതാ അത്ലറ്റ്: ഒളിമ്പിക്സിൽ കുതിക്കാൻ യാസ്മിൻ അൽ ദബ്ബാഗ്
text_fieldsദമ്മാം: ജപ്പാൻ തലസ്ഥാനമായ ടോക്യോവിൽ ഇൗ മാസം അവസാനം ആരംഭിക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി സൗദി അറേബ്യയുടെ വനിതാ അത്ലറ്റ് യാസ്മിൻ അൽ ദബ്ബാഗ്. ഏറ്റവും വലിയ ആഗോള കായികമാമാങ്കത്തിൽ പങ്കെടുക്കാൻ യൂനിവേഴ്സിറ്റിതല തിരഞ്ഞെടുപ്പ് വഴിയാണ് യാസ്മിൻ യോഗ്യത നേടിയത്.
ആഴ്ചകൾക്ക് മുമ്പാണ് അത്ലറ്റിക് ദേശീയ ട്രയൽസിൽ വനിതകളുടെ 100 മീറ്ററിൽ റെക്കോഡോടെ യാസ്മിൻ ജോതാവായത്. കാമ്പസ് വഴി ഒളിമ്പിക്സിൽ പെങ്കടുക്കാൻ യോഗ്യത നേടുന്ന ആദ്യ സൗദി വനിതാ അറ്റ്ലറ്റ് കൂടിയാണ് യാസ്മിൻ. സൗദിയിലെ ഏറ്റവും വേഗതയേറിയ ഒാട്ടക്കാരിയായ ജാസ്മിനെ ഒളിമ്പിക്സിലെ 100 മീറ്റർ മത്സരത്തിൽനിന്ന് ഇനിയും മാറ്റിനിർത്താനാവില്ലെന്ന് അമേരിക്കയിലെ സൗദി അംബാസഡർ രാജകുമാരി റീമ ബിന്ത് ബന്ദർ ബിൻ സുൽത്താൻ പറഞ്ഞു. ഒളിമ്പിക് യോഗ്യത നേടിയ യാസ്മിൻ അൽ ദബ്ബാഗിനെ കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ഫൈസലും അഭിനന്ദിച്ചു. എനിക്കും എെൻറ രാജ്യത്തിനും രാജ്യത്തെ എല്ലാ യുവജനങ്ങൾക്കുമായാണ് ഒാടുന്നതെന്ന് ദബ്ബാഗ് പറഞ്ഞു.
എെൻറ സ്വപ്നത്തിലേക്കുള്ള യാത്രയിൽ ധാരാളം ആളുകൾ കൂട്ടിനുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ടോക്യോയിൽ രാജ്യത്തിെൻറ നിറങ്ങൾ ധരിക്കുേമ്പാൾ അവ ഒാരോന്നും എെൻറ ഹൃദയത്തിലും പതിയും. ഫലം എന്താെണന്ന് ഞാൻ ആശങ്കപ്പെടുന്നില്ല. നമ്മുടെ രാജ്യം മുന്നേറുകതന്നെയാണ്. അതുകൊണ്ടുതന്നെ ഒളിമ്പിക്സിെൻറ ഒാരോ നിമിഷങ്ങളേയും ഞാൻ സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു -യാസ്മിൻ മാധ്യമങ്ങളോട് പറഞ്ഞു.
സ് കൂൾ വിദ്യാഭ്യാസകാലത്ത് ബാസ്കറ്റ്ബാൾ, നീന്തൽ, വോളിബാൾ, ജിംനാസ്റ്റിക്സ് എന്നിവയിലും പങ്കെടുത്തിരുന്നു. തുടർന്ന് ട്രാക്ക്, ഫീൽഡ് ഇവൻറുകളിൽ എത്തിപ്പെട്ട യാസ്മിൻ ബ്രിട്ടെൻറ റണ്ണിങ് ഇതിഹാസം ലിൻഫോർഡ് ക്രിസ്റ്റിയുടെ കീഴിൽ മൂന്ന് വർഷമായി പരിശീലിക്കുകയാണ്.
കൊളംബിയ യൂനിവേഴ്സിറ്റിയിൽ വിദേശത്ത് പഠിക്കാൻ പോയപ്പോൾ, കൊളംബിയ അത്ലറ്റിക്സിൽ ചേർന്നത് കൂടുതൽ വഴിത്തിരിവായി. 2019ൽ സൗദി അറേബ്യൻ അത്ലറ്റിക്സ് ഫെഡറേഷനിൽ പ്രവർത്തിച്ചതിന് ശേഷമാണ് അൽ ദബ്ബാഗിനെ രാജ്യം തിരിച്ചറിയുന്നതും ദേശീയ ടീമിൽ അംഗമാക്കുന്നതും.
സൗദിയിൽ നിലവിൽ നൂറുകണക്കിന് സ്ത്രീകളാണ് കായികമേഖലയിലേക്ക് എത്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്താൻ നിരവധി വനിതാ സ്പോർട്ടിങ് സോഷ്യൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.