Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടൊയോട്ട അന്താരാഷ്​ട്ര...

ടൊയോട്ട അന്താരാഷ്​ട്ര മോ​ട്ടോർ റാലിയിൽ സൗദി​ ലോക ചാമ്പ്യൻ ഡാനിയ അഖീലും

text_fields
bookmark_border
daniya akhili
cancel
camera_alt

ഡാനിയ അഖീൽ

ജിദ്ദ: സൗദി അറേബ്യയിൽ ആരംഭിച്ച ​െടായോട്ട അന്താരാഷ്​ട്ര മോ​ട്ടോർ റാലിയിൽ പ​​െങ്കടുന്നവരിൽ ഡെസർട്ട്​ റാലി ലോക ചാമ്പ്യനായ സൗദി താരം ഡാനിയ അഖീലും. ഈ വർഷത്തെ സീസണിലെ വേൾഡ് റാലി കപ്പ് ക്രോസ് കൺട്രി ത്രീ ഡെസേർട്ട് റാലിയിൽ 17​ അന്താരാഷ്‌ട്ര കാറോട്ട താരങ്ങളെ തളച്ചിട്ട്​ ലോകകപ്പ് നേടിയ ആദ്യ അറബ്, അന്താരാഷ്​ട്ര വനിത എന്ന നിലയിൽ ചരിത്രം സൃഷ്​ടിച്ച താരമാണ്​​ ഡാനിയ അഖീൽ.

ഹാഇലിൽ നടക്കുന്ന ​െടായോട്ട അന്താരാഷ്​ട്ര റാലിയിലും ഈ സീസണിലെ ക്രോസ് കൺട്രി റാലി ചാമ്പ്യൻഷിപ്പിനായുള്ള ലോകകപ്പി​െൻറ ആറാമത്തെയും അവസാനത്തെയും റൗണ്ടിലും പ​െങ്കടുക്കാൻ അവസരം ലഭിച്ച ആവേശത്തിലാണ്​ അവർ. സൗദിയിൽ ഇത്തരത്തിലൊരു റാലിയിൽ ആദ്യമായി പ​െങ്കടുക്കുന്ന സൗദി വനിതയാണ്​ ഡാനിയ അഖീൽ​. ഫ്രഞ്ച് നാവിഗേറ്റർ അ​​േൻറായിൻ റോസാർഡ് ആണ്​ ഡാനിയയെ അനുഗമിക്കുന്നത്​. ജ

നുവരിയിൽ നടക്കാനിരിക്കുന്ന ഡാകർ റാലിയിൽ പ​െങ്കടുക്കാനുള്ള തയാറെടുപ്പിലാണ്​ ഡാനിയ. ഹാഇൽ ​െടായോട്ട ഇൻറർനാഷനൽ റാലിയിലെ എല്ലാ വെല്ലുവിളികളും നേരിടാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അവർ വെളിപ്പെടുത്തി. ചെറുപ്പം മുതലേ കാറുകൾ ഒാടിക്കാനും മോട്ടോർ സ്‌പോർട്‌സും ഇഷ്​ടമാണ്​. ഇതിലൂടെ തനിക്ക് നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരം ലഭിച്ചതായി അവർ പറഞ്ഞു. ഇലക്​ട്രിക്​ കാറുകളാണ് മിക്കപ്പോഴും​ ഓടിച്ചത്​.

ബ്രിട്ടനിൽ പഠിക്കുമ്പോൾ 17ാം വയസിൽ ഡ്രൈവിങ്​ ലൈസൻസും 27 വയസുള്ളപ്പോൾ റാലി ബൈക്കുകൾ ഓടിക്കാനുള്ള ലൈസൻസും സ്വന്തമാക്കി. സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകാനുള്ള തീരുമാനം വരുന്നതിന്​ മുമ്പ്​ തന്നെ രാജ്യത്തിന് പുറത്ത് നിന്ന്​ ഡ്രൈവിങ്​ പരിശീലനം നേടിയിരുന്നു. സൗദി വനിതകൾക്ക് സ്​പോർട്​സ്​ രംഗത്ത്​ കായിക മന്ത്രാലയം നൽകുന്ന പ്രോത്സാഹനങ്ങളിൽ സന്തുഷ്​ടയാണെന്നും രാജ്യത്തി​െൻറ പേരിൽ നേട്ടങ്ങൾ കൈവരിക്കാൻ വെമ്പുന്ന നിരവധി സൗദി വനിത താരങ്ങളെ കണ്ടിട്ടുണ്ടെന്നും ഡാനിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyota International Motor Rally
News Summary - Saudi world champion Daniya Akhili at the Toyota International Motor Rally
Next Story