ഇഖാമയില്ലാത്തവർ നേരിെട്ടത്തുക -സുലൈമാൻ അൽയഹ്യ
text_fieldsഒാൺലൈൻ അപോയ്മെൻറ് വേണ്ട, •ജവാസാത്ത് കേന്ദ്രങ്ങളിൽ നേരിെട്ടത്താം, •രാജ്യവ്യാപകമായി എക്സിറ്റ് വിസ നൽകിയത് 7000ത്തിലധികം പേർക്ക്, •പൊതുമാപ്പ് കാലാവധിയിലും നിയമലംഘകർക്കായി പരിശോധന •ഇന്ത്യൻ എംബസിയുടെ സേവനങ്ങൾക്ക് പ്രശംസ
റിയാദ്: ഇഖാമയില്ലാത്തവർക്ക് നേരിട്ട് സമീപിക്കാമെന്ന് സൗദി ജവാസാത്ത് മേധാവി സുലൈമാൻ അബ്ദുൽ അസീസ് അൽയഹ്യ.
ഒാൺലൈൻ അപോയ്മെൻറ് എടുക്കാൻ ഇഖാമയില്ലാത്തവർ എന്തുചെയ്യുമെന്ന സംശയം വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിൽ ഗൾഫ് മാധ്യമത്തിനും മീഡിയവൺ ചാനലിനും അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇഖാമ ഇല്ലാത്തവർക്കും നിയമപരമായല്ലാതെ രാജ്യത്ത് പ്രവേശിച്ചവർക്കും ഓൺലൈൻ അപ്പോയൻമെൻറ് എടുക്കാതെ തന്നെ ജവാസാത്തിെൻറ വിവിധയിടങ്ങളിലുള്ള സേവന കേന്ദ്രങ്ങളിലെത്തി എക്സിറ്റ് നടപടികൾ തേടാം.
എന്നാൽ സാധുവായ യാത്രാരേഖകൾ അതത് രാജ്യങ്ങളുടെ എംബസിയുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം ആറ് ദിവസത്തിനിടെ ഏഴായിരത്തിലധികം പേർ എക്സിറ്റ് വിസ നേടി. ഇതിൽ പാകിസ്താൻ പൗരന്മാരാണ് കൂടുതൽ. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ആവശ്യമെങ്കിൽ ഒഴിവു ദിവസങ്ങളിലും എക്സിറ്റ് സേവനം തുടരുന്നത് ആലോചിക്കും.
പൊതുമാപ്പിൽ നാടുവിടാൻ തയാറുള്ള വിദേശികളുടെ താമസ രേഖ സംബന്ധമായ എല്ലാ നിയമപ്രശ്നങ്ങളും പരിഹരിക്കുന്നതിന് ജവാസാത്ത് പൂർണ സജ്ജമാണ്. ഓൺലൈൻ അപോയ്മെൻറ് എടുത്തവർക്കും അതില്ലാത്തവർക്കും ഒരു പോലെ ക്യൂ സംവിധാനം എക്സിറ്റ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമ കുരുക്കുകൾ നേരിടുന്നവർ ബന്ധപ്പെട്ടഅധികാരികളെ സമീപിച്ച് പ്രശ്നങ്ങൾ പരിക്കുകയാണ് വേണ്ടത്. പൊതുമാപ്പ് കാലാവധിക്കിടയിലും അനധികൃത താമസക്കാർക്കായുള്ള നിലവിലെ പരിശോധന തുടരും.
ഈ കാലയളവിൽ പിടിയിലാകുന്നവർക്ക് ശിക്ഷാനടപടികൾ ഒന്നും നേരിടാതെ പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ നാട്ടിൽ പോകാം.
എന്നാൽ പൊതുമാപ്പ് അവസാനിച്ച ശേഷം പിടിക്കപ്പെടുന്നവർക്ക് രാജ്യത്തേക്ക് പുനഃപ്രവേശനം വിലക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ നേരിടേണ്ടിവരും. പൊതുമാപ്പ് നീട്ടുമെന്നോ മറ്റൊരു അവസരം ലഭിക്കുമെന്നോ ആരം പ്രതീക്ഷിക്കേണ്ടതില്ല. സൗദി അറേബ്യ ഇതാദ്യമായാണ് അനധികൃതമായി കഴിയുന്ന എല്ലാ വിഭാഗം ആളുകൾക്കും തിരിച്ചുവരാൻ കഴിയും വിധം രാജ്യം വിട്ടുപോകുന്നതിന് ഇത്രയധികം ഇളവുകളോടെ പൊതുമാപ്പ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് ലഭിച്ച സേവനങ്ങളെ പ്രശംസിക്കാൻ ജവാസാത്ത് മേധാവി മറന്നതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.