സൗദിയക്ക് നാല് പുതിയ വിമാനങ്ങൾ
text_fieldsജിദ്ദ: റമദാൻ അവസാനത്തിൽ നാല് പുതിയ വിമാനങ്ങൾ കൂടി എത്തിയതായി സൗദി എയർലൈൻസ് മേധാവി എൻജിനീയർ സ്വാലിഹ് ബിൻ നാസ്വിർ അൽജാസിർ പറഞ്ഞു. ജിദ്ദയിലെ സൗദി എയർലൈൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഒാഫീസ് ആസ്ഥാനത്ത് വാർഷിക ഇൗദ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിമാനങ്ങളെത്തി 12 മണിക്കൂറിനുള്ളിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. സൗദി എയർലൈൻസ്, സൗദി എയർലൈൻസ് എൻജിനീയറിങ്, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയിലെ ഒരു സംഘമാളുകൾ അവധി ദിവസങ്ങളിൽ നടത്തിയ ശ്രമഫലമായാണ് ഇൗ വിമാനങ്ങളുപയോഗിച്ച് വേഗത്തിൽ സർവീസ് നടത്താൻ കഴിഞ്ഞത്.
ഇതോടെ പുതിയ വിമാനങ്ങളുടെ എണ്ണം 113 ആയിട്ടുണ്ട്. വിവിധ മേഖലകളിലെ സേവനങ്ങൾ മികച്ചതാക്കാൻ ഇതിനകം സാധിച്ചിട്ടുണ്ട്.
അടുത്തിടെയാണ് 2017ലെ ഏറ്റവും നല്ല വിമാന കമ്പനി എന്ന ബഹുമതി സ്കൈ ട്രാക്സ് കമ്പനിയിൽ നിന്ന് ലഭിച്ചത്. സേവനം മികച്ചതാക്കാനുള്ള ശ്രമം തുടരുമെന്നും സൗദി എയർലൈൻസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.