സൗദിയിൽ ഇന്നു മുതൽ കൂടുതൽ സ്വദേശിവത്കരണം
text_fieldsറിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയിൽ സമഗ്ര സ്വദേശിവത്കരണത്തിെൻറ ആദ്യഘട്ടം ചൊവ്വാഴ്ച മുതൽ. ഒാേട്ടാമോബൈൽ, ബൈക്ക് ഷോറൂം, വസ്ത്രം, ഫർണിച്ചർ, വീട്ടുസാധന വിൽപനകേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം. ലോഡിങ്, ക്ലീനിങ് തുടങ്ങിയ നാമമാത്ര ജോലികളിലൊഴികെ പൂർണമായും സ്വദേശികളെ നിയോഗിക്കണമെന്നാണ് നിയമം.
മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ഇതോടെ സൗദിയിൽ ജോലി നഷ്ടമാവും. നിയമം ലംഘിച്ച് ജോലിയിൽ തുടർന്നാൽ 20,000 റിയാൽ വരെ പിഴയും മറ്റ് നടപടികളും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്. സ്വദേശിവത്കരണ പദ്ധതി വിജയിപ്പിക്കേണ്ടതിനാൽ കർശന പരിശോധനകൾ ഉണ്ടാവും. സ്വദേശിവത്കരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ആയിരങ്ങൾ ഇതിനകം പ്രവാസം മതിയാക്കി നാടണഞ്ഞിട്ടുണ്ട്. പലരും താമസരേഖയുടെ കാലാവധി തീർന്നാലുടൻ നാടുപിടിക്കാനുള്ള ഒരുക്കത്തിലുമാണ്.
നവംബർ, ജനുവരി മാസങ്ങളോടെ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും സേവനവും മെഡിക്കൽ ഉപകരണങ്ങൾ, ബേക്കറികൾ, വാഹന സ്പെയർപാർട്സ്, കെട്ടിട നിർമാണ സാമഗ്രികൾ, കാർപറ്റ് തുടങ്ങിയ കച്ചവടങ്ങളും ജനുവരിയോടെ സമ്പൂർണ സ്വദേശിവത്കരണത്തിന് വഴിമാറും.
സൗദി വ്യാപാര മേഖലയിൽ ജോലിചെയ്യുന്നത് 64 ശതമാനം വിദേശികളാണെന്നാണ് ജനറൽ അതോറിറ്റി േഫാർ സ്റ്റാറ്റിസ്റ്റിക്സിെൻറ കണക്ക്. 2018 ആദ്യപാദത്തിലെ കണക്ക് പ്രകാരം 12.28 ലക്ഷം വിദേശികൾ വ്യാപാര മേഖലയിൽ ജോലിചെയ്യുന്നുണ്ട്. അതേസമയം, ഇൗ മേഖലയിലെ സ്വദേശികൾ 4,32,577 ആണ്. രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിൽ 3,40,210 സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയിൽ 36,379 സ്ഥാപനങ്ങളുമാണുള്ളത്.
വാഹന മേഖലയിൽ 95,298 സ്ഥാപനങ്ങളുണ്ട്. 2,41,076 പേരാണ് മൊത്തവ്യാപാര മേഖലയിൽ ജോലിചെയ്യുന്നത്. വാഹന വിപണി, റിപ്പയറിങ് മേഖലയിൽ 3,80,917ഉം ചില്ലറ വ്യാപാര മേഖലയിൽ 10.39 ലക്ഷം പേരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.