സൗദിയിൽ ബഖാലകളിലും സ്വദേശിവത്ക്കരണം
text_fieldsറിയാദ്: സൗദിയിൽ നടന്നു വരുന്ന ഊർജിത സ്വദേശിവത്ക്കരണത്തിെൻറ ഭാഗമായി ചില്ലറ വിൽപന കടകളും (ബഖാല) സ്വദേശിവത്ക്കരണം നടപ്പാക്കുന്നു.‘മുൻഷആത്’ എന്ന പേരിലുള്ള ജനറൽ അതോറിറ്റി ഫോർ സ്മാൾ ആൻറ് മീഡിയം എൻറർപ്രൈസസ് ആണ് ഇത്തരത്തിലുള്ള നീക്കത്തിന് തുടക്കം കുറിച്ചത്.
സ്വദേശികളായ പുരുഷ, വനിത തൊഴിലന്വേഷകർക്ക് ഈ രംഗത്തു അവസരം നൽകുമെന്ന് ‘മുൻഷആത്’ മേധാവി അഫ്‌നാൻ അൽ ബാബതീൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 500 ബഖാലകൾ സ്വദേശിവത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അൽ ബാബതീൻ കൂട്ടിച്ചേർത്തു. സ്വദേശികൾ ഏറ്റെടുത്തു നടത്താൻ തയാറുള്ള ബഖാലകൾ അവർക്ക് ഏൽപിച്ച് കൊടുക്കും.
സ്വദേശിവത്കരണം ആരംഭിച്ച ശേഷം അടഞ്ഞു കിടക്കുന്ന കടകൾ ചെറുകിട സംരംഭങ്ങളിൽ മുതൽ മുടക്കാൻ സന്നദ്ധതയുള്ള സ്വദേശികൾക്ക് ഏൽപിച്ചു കൊടുക്കുമെന്നും അൽ ബാബതീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.