Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഐ.ടി,...

സൗദി ഐ.ടി, ടെലി​കമ്യൂണിക്കേഷൻ മേഖലയിൽ സ്വദേശിവത്​കരണം നടപ്പായി

text_fields
bookmark_border
സൗദി ഐ.ടി, ടെലി​കമ്യൂണിക്കേഷൻ മേഖലയിൽ സ്വദേശിവത്​കരണം നടപ്പായി
cancel

ജിദ്ദ: സൗദിയിൽ ഇൻഫർമേഷൻ ടെക്​നോളജി (ഐ.ടി), ടെലികമ്യൂണ​ിക്കേഷൻ മേഖലയിലെ ജോലികൾ സ്വദേശിവത്​കരിക്കുന്ന നടപടികൾക്ക്​ തുടക്കം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ കൂടുതൽ സ്വദേശിവത്​കരണം നടപ്പാകുന്നതോടെ നിരവധി വിദേശികൾക്കാണ്​ ജോലി നഷ്​ടപ്പെടുക. ചെറുകിട സ്ഥാപനങ്ങളൊഴികെ അഞ്ചോ, അതിൽ കൂടുതലോ ജോലിക്കാരുള്ള സ്ഥാപനങ്ങളിലാണ്​ സ്വദേശിവത്​കരണം നടപ്പാകുന്നത്​.

ഒരോ വിഭാഗം ജോലികളിലും 25 ശതമാനം സ്വദേശിവത്​കരിക്കാനാണ്​ നീക്കം​. കമ്യൂണിക്കേഷൻ ആൻഡ്​​ ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ വിവിധ എൻജിനീയറിങ്​ തസ്​തികകൾ, ആപ്ലിക്കേഷൻ ഡെവലപ്മെൻറ്​ പ്രോഗ്രാമിങ് ​- അനാലിസിസ് ജോലികൾ, ടെക്നിക്കൽ സപ്പോർട്ട് ജോലികൾ, ടെലികോം മേഖലയിലെ ടെക്​നിക്കൽ തസ്​തികകൾ എന്നിവയിലാണ്​ 25 ശതമാനം സ്വ​ദേശിവത്​കരണം. ഇത്തരം തസ്​തികകളിൽ 60 ശതമാനവും വൻകിട സ്ഥാപനങ്ങളിലാണെന്നാണ്​ വിലയിരുത്തൽ. ആശയവിനിമയ, വിവരസാ​േങ്കതിക മേഖലയിൽ 9,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക്​ വേണ്ടി ഒരുക്കുകയാണ്​ ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്​.

പ്രത്യേക പ്രഫഷനലുകൾക്ക്​ 7,000 റിയാലും ടെക്​നീഷ്യന്മാർക്ക്​ 5,000 റിയാലുമാണ്​ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്​​. 2020 ഒക്​ടോബറിലാണ്​​ സ്വകാര്യമേഖലയിലെ ആശയവിനിമയ, വിവരസാ​േങ്കതിക ജോലികൾ സ്വദേശിവത്​കരികാനുള്ള തീരുമാനം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്​. ജൂ​ൺ 27 മുതൽ (ദുൽഖഅ് 17) ഇത്​ നടപ്പാക്കുമെന്ന് മന്ത്രി​ വ്യക്തമാക്കുകയും ചെയ്​തിരുന്നു.

ഇതിനായി കമ്യൂണിക്കേഷൻസ്​ ആൻഡ്​​ ഇൻഫർമേഷൻ ടെക്​നോളജിയുമായി മാനവ വിഭവശേഷി മന്ത്രാലയം കരാർ ഒപ്പിടുകയും ചെയ്​തു. സ്വദേശികളായ യുവതീ യുവാക്കൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതി​നായി സ്വീകരിച്ച നടപടികളുടെ തുടർച്ചയായാണ്​ ഐ.ടി, ടെലികോം മേഖലകളിലെ സ്വദേശിവത്​കരണം.

30ഒാളം തൊഴിലുകൾ സ്വദേശിവത്​രിക്കുന്നതിലൂടെ എ.ടി ബിരുദധാരികളായ സ്വദേശികൾക്ക്​ സ്വകാര്യ മേഖലകളിൽ അനുയോജ്യമായ തൊഴിലവസരമൊരുക്കുകയും സ്വ​കാര്യ മേഖലയി​ലേക്ക്​ അവരെ ആകർഷിക്കുകയും സ്വകാര്യ മേഖലയുടെ വികസനത്തിൽ അവരുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തുകയാണ്​ മാനവവിഭവ ശേഷി മന്ത്രാലയം ലക്ഷ്യമിടുന്നത്​. പുതിയ തീരുമാനവും അത്​ നടപ്പാക്കുന്ന രീതിയും വിശദീകരിക്കുന്ന മാർഗനി​ർദേശങ്ങൾ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaudizationSaudi ArabiaSaudi IT and TelecommunicationSaudi Telecommunications sector
News Summary - Saudization in the Saudi IT and telecommunications sector
Next Story