റെൻറ് -എ -കാര്‍ മേഖല സ്വദേശിവത്കരണത്തിന് പത്ത് ദിവസം
text_fieldsറിയാദ്: സൗദിയില്‍ റെൻറ് -എ -കാര്‍ മേഖല സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച അവധിക്ക് പത്ത് ദിവസം മാത്രം ബാക്കി. മന്ത്രാലയം ശാഖകളിലേക്ക് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചതായി ഒൗദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. മാര്‍ച്ച് 18 അഥവാ റജബ് ഒന്ന് മുതലാണ് ഈ മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ കനത്ത പിഴയും ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വിവരം നേരിട്ട് അറിയിക്കാൻ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും സന്ദര്‍ശനവും ആരംഭിച്ചതായി കിഴക്കന്‍ പ്രവിശ്യ തൊഴില്‍ ഓഫീസ് മേധാവി മന്‍സൂര്‍ ആല്‍ ബിന്‍അലി പറഞ്ഞു. നിയമലംഘകരുടെ എണ്ണത്തിന് അനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിക്കും. കുറ്റം ആവര്‍ത്തിച്ചാൽ പിഴക്കും ശിക്ഷക്കും കാഠിന്യം കൂടുമെന്നും മന്ത്രാലയത്തിെൻറ മുന്നറിയിപ്പില്‍ പറയുന്നു. റെൻറ് -എ -കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സമയം മുന്‍കൂട്ടി നല്‍കിയിരുന്നുവെന്നും സ്വദേശിവത്കരണ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.