Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദ്യാ​ർ​ഥി​ക​ളെ...

വി​ദ്യാ​ർ​ഥി​ക​ളെ ‘സ​വ’ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളെ ‘സ​വ’ അ​നു​മോ​ദി​ച്ചു
cancel
camera_alt

സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന​ച്ച​ട​ങ്ങ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​യി​സ്​ വി​ഭാ​ഗം മേ​ധാ​വി​ ആ​യി​ഷ മൂ​ത്തേ​ട​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​വ) 10, 12​ ക്ലാ​സു​ക​ളി​ൽ വി​ജ​യി​ച്ച ആ​ല​പ്പു​ഴ​ക്കാ​രാ​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. ദ​മ്മാം അ​ൽ അ​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട്​ ആ​രം​ഭി​ച്ച ച​ട​ങ്ങ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഹൈ​സ്കൂ​ൾ ബോ​യ്സ്​ വി​ഭാ​ഗം മേ​ധാ​വി​ ആ​യി​ഷ മൂ​ത്തേ​ട​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​ത്സ​ര​ലോ​ക​ത്ത്​ കൂ​ടു​ത​ൽ ഉ​ത്സാ​ഹ​ത്തോ​ടെ മു​ന്നോ​ട്ടു​ള്ള പ​ഠ​ന​ത്തെ ന​യി​ക്കാ​ൻ ഇ​ത്ത​രം അ​നു​മോ​ദ​ന ച​ട​ങ്ങു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ രൂ​പ​വ​ത്​​ക​ര​ണ​ങ്ങ​ളി​ൽ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്​ ചു​റ്റി​ലു​മു​ള്ള​തെ​ന്ന്​ അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ണ്ട്​ അ​വ​ർ ഓ​ർ​മ​പ്പെ​ടു​ത്തി.

സ​വ വ​നി​ത​വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​​ ന​സ്സി നൗ​ഷാ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ബി ഷാ​ഹു​ൽ ഹ​മീ​ദ്​ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സ​വ പ്ര​സി​ഡ​ൻ​റ്​​ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ, വ​നി​ത ര​ക്ഷാ​ധി​കാ​രി ര​ശ്മി ശി​വ​പ്ര​കാ​ശ്, നി​റാ​സ്​ യൂ​സു​ഫ്, യ​ഹ്​​യ പു​ന്ന​പ്ര, നൗ​ഷാ​ദ്​ കൈ​ചൂ​ണ്ടി, സി​റാ​ജ്​ ക​രു​മാ​ടി, യാ​സ​ർ അ​രാ​ഫ​ത്, അ​ശോ​ക​ൻ, ന​വാ​സ്​ ബ​ഷീ​ർ, നൗ​ഷാ​ദ്​ ആ​റാ​ട്ടു​പു​ഴ, ജോ​ഷി ബാ​ഷ, റി​ജു ഇ​സ്മാ​ഈ​ൽ, ഷെ​റി​ൻ സ​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ർ​മാ​ൻ നി​റാ​സ്, അ​ൽ​ഫി​ദ ന​വാ​സ്, ആ​യി​ഷ ജ​ന്ന, ഫാ​ത്തി​മ ന​സ്​​റി​ൻ, ന​സ്നി​ൻ മെ​ഹ്​​ബൂ​ബ്, നൗ​റി​ൻ ഗ​ഫൂ​ർ, നെ​ഹ്​​റ റി​യാ​സ്, മു​ഹ​മ്മ​ദ്​ ഷാ​യി​സ്​ എ​ന്നി​വ​രാ​ണ്​ അ​നു​മോ​ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. സ​വ​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പി​ന്തു​ണ ന​ൽ​കി​യ വ​നി​താ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സൗ​മി ന​വാ​സ്, ഷീ​ബ റി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​ജി​ദ നൗ​ഷാ​ദ്​ സ്വാ​ഗ​ത​വും സു​ബി സി​റാ​ജ്​ ന​ന്ദി​യും പ​റ​ഞ്ഞു. സ​ഹ്​​ല നൗ​ഷാ​ദ്​ ഖി​റാ​അ​ത്ത്​​ അ​വ​ത​രി​പ്പി​ച്ചു. അ​ർ​ച്ച​ന അ​ഭി​ഷേ​ക്​ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentscongratulatedSava
News Summary - 'Sava' congratulated the students
Next Story