'സവ'ഭാരവാഹികൾ ഇന്ത്യൻ കോൺസൽ ജനറലിനെ സന്ദർശിച്ചു
text_fieldsജിദ്ദ: സൗദി ആലപ്പുഴ വെൽെഫയർ അസോസിയേഷൻ (സവ) ഭാരവാഹികൾ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിനെ സന്ദർശിച്ചു. 20 വർഷമായി സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിെൻറ ഭാഗമായി വിധവ പെൻഷൻ, സ്വയംതൊഴിൽ പദ്ധതി, സമൂഹവിവാഹം തുടങ്ങി നിരവധി ക്ഷേമപ്രവർത്തനങ്ങളും കൂടാതെ ഹജ്ജ് സേവന പ്രവർത്തനങ്ങളും തൊഴിൽ സംബന്ധമായ പ്രശ്നപരിഹാരങ്ങളും ഉൾെപ്പടെയുള്ള സേവന പ്രവർത്തനങ്ങൾ കോൺസൽ ജനറലിനെ ധരിപ്പിച്ചു.
സവയുടെ പ്രവർത്തനങ്ങൾ തനിക്കു നേരിട്ടു അറിവുള്ളതാണെന്നും ഒരു ജില്ല കൂട്ടായ്മയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നും കോൺസൽ ജനറൽ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കോൺസുലേറ്റിെൻറ കിഴിൽ ആവിഷ്കരിച്ചിട്ടുള്ള മൊബൈൽ ആപ് ഇന്ത്യൻ സമൂഹത്തിന് വളരെ ഉപകാരപ്രദവും സാധാരണ ജനങ്ങൾക്ക് ഡിജിറ്റൽ ഫ്ലാറ്റുഫോമിലൂടെ മികച്ച സേവനം നൽകാൻ കഴിയുന്നതാണെന്നും ഇത് നടപ്പിൽ വരുത്തിയ കോൺസൽ ജനറലിനെ സവ അഭിനന്ദിക്കുകയും കോൺസുലേറ്റിനു കീഴിൽ നടക്കുന്ന എല്ലാ പൊതു പ്രവർത്തനങ്ങൾക്കും തങ്ങളുടെ സാന്നിധ്യവും പിന്തുണയും ഉണ്ടാകുമെന്നും ഭാരവാഹികൾ വാഗ്ദാനവും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.