‘സവ’ സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsദമ്മാം: സൗദി അറേബ്യയുടെ 93ാമത് ദേശീയദിനം സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) ആഘോഷിച്ചു. നാബിയ അൽനൂറ ഫാമിൽ നടന്ന കുടുംബസംഗമത്തിൽ സൗദി ദേശീയപതാക ഉയർത്തിയും കേക്കുമുറിച്ചും ദേശീയഗാനമാലപിച്ചും കുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പരിപാടിയിൽ പങ്കാളികളായി. സൗദി നമുക്ക് തരുന്ന സുരക്ഷയും അഭിമാനവും ഈ രാജ്യത്തോടുള്ള കൂറ് വർധിപ്പിക്കുകയാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വികസനത്തിന്റെ ഉത്തുംഗതയിലേക്ക് വൻ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് രാജ്യം.
പ്രവാസം അവസാനിച്ചു എന്ന് പറയുന്നവർക്കു മുന്നിൽ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ചേർത്തുപിടിച്ച് പ്രവാസികൾക്ക് അനന്തസാധ്യതകൾ തുറന്നിടുകയാണ് സൗദിയെന്നും അവർ കൂട്ടിച്ചേർത്തു. ബാലവേദി പ്രവർത്തകരായ സൈഹാൻ, അഫ്നാൻ, അഫ്രിൻ, സഹ്ല നൗഷാദ്, സൈഹ നൗഷാദ്, ഫിദ സാബിൻ, അഫ്നാസ് എന്നിവർ ചേർന്ന് ആലപിച്ച സൗദി ദേശീയഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ സവ വനിതവേദി പ്രസിഡൻറ് നസ്സി നൗഷാദ് അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. നിറാസ് യൂസുഫ്, ജോഷി ബാഷ, റിജു ഇസ്മാഈൽ, രശ്മി ശിവപ്രകാശ്, അഞ്ജു നിറാസ്, സൗമി നവാസ്, സിറാജ് കരുമാടി, ബൈജു കുട്ടനാട് എന്നിവർ സംസാരിച്ചു. നിസാർ ആറാട്ടുപുഴ, ജോഷി, സിറാജ്, സലീന ജലീൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സംഗമത്തിൽ അമ്മമാരുടെ പ്രതിനിധിയായി അസ്മ ബീവി കേക്ക് മുറിച്ചു. സാജിദ നൗഷാദ് സ്വാഗതവും സുബിന സിറാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.