സവ ഹജ്ജ് വളൻറിയർ സെൽ പ്രവർത്തനം ആരംഭിച്ചു
text_fieldsജിദ്ദ: ഈ വർഷം ഹജ്ജിനെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) നേതൃത്വം നൽകുന്ന ഹജ്ജ് സെൽ നിലവിൽവന്നതായി സംഘാടകർ അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിലെപ്പോലെ ഈ വർഷവും തീർഥാടകർക്ക് സേവനംചെയ്യാൻ വേണ്ട ഒരുക്കങ്ങൾ കാര്യക്ഷമമാക്കാൻ ‘സവ’യുടെ ജനറൽ ബോഡി യോഗം തീരുമാനിച്ചു. പ്രസിഡന്റ് മുഹമ്മദ് രാജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി നസീർ വാവാക്കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി. സവ നാഷനൽ കോഒാഡിനേറ്റർ അബ്ദുസ്സലാം കണ്ടത്തിൽ, നിസാർ കായംകുളം, നിസാർ താഴ്ചയിൽ, ഹാരിസ് വാഴയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സവ ഹജ്ജ് സെല്ലിന്റെ വിവിധ ഭാരവാഹികളായി ജമാൽ ബുഖാരി പാനൂർ (ചീഫ് കോഒാഡിനേറ്റർ), അബ്ദുസ്സലാം നീർക്കുന്നം (വളന്റിയർ ക്യാപ്റ്റൻ), ഷമീർ മുട്ടം (വൈസ് ക്യാപ്റ്റൻ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. സവ ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ സ്വാഗതവും ജമാൽ ബുഖാരി പാനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.