അൽ യാസ്മിൻ സ്കൂൾ സി.ബി.എസ്.ഇ വിജയികളെ ആദരിച്ചു
text_fieldsറിയാദ്: ഉന്നത മാർക്കോടെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ വിജയിച്ച കുട്ടികളെ റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ ആദരിച്ചു. ‘സ്കോളേർസ് ഡേ’ എന്ന പേരിൽ നടന്ന പരിപാടിയിൽ ‘ഗൾഫ് മാധ്യമം’ റസിഡൻറ് മാനേജർ സലിം മാഹി, സൗദി എം.എം റെഡ്സി ഇൻറീരിയേഴ്സ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഡോ. അബ്ദുൽ നയീം ഖയ്യും തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. കോംപ്ലക്സ് മാനേജർ അബ്ദുല്ലാഹ് അൽ മൊയ്ന, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ്, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ. തൻവീർ സിദ്ദീഖി, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നികത് അഞ്ചും, കെ.ജി സെക്ഷൻ ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്ക് പ്രചോദനം പകർന്ന് എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ സംസാരിച്ചു. ‘എജുക്കേറ്റ് ആൻഡ് എലിവേറ്റ്’ എന്ന തീമിൽ പ്രൈമറി വിഭാഗം കുട്ടികൾ കാഴ്ച വെച്ച തീം ഡാൻസ് ഏറെ ശ്രദ്ധ നേടി. ഡോ. അബ്ദുൽ നയീം ഖയ്യും, സലിം മാഹി, അബ്ദുല്ലാഹ് അൽ മൊയ്ന എന്നിവർ കുട്ടികൾക്ക് ഫലകങ്ങളും അതത് വിഷയങ്ങൾ കൈകാര്യം ചെയ്ത അധ്യാപകർക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമ്മാനിച്ചു. ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദീഖി സ്വാഗതവും ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നികത് അഞ്ജും നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി ചടങ്ങുകൾക്ക് വിരാമമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.