പണ്ഡിതർ കേരളത്തിന്റെ ചരിത്രത്തിൽ നിർണായക പങ്കുവഹിക്കുന്നു -പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ
text_fieldsറിയാദ്: സമൂഹത്തിന്റെ അടിത്തറയായ മതപരവും സാംസ്കാരികവുമായ മേഖലകളിൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് കേരളത്തിലെ മുസ്ലിം പണ്ഡിതരെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ പറഞ്ഞു.
റിയാദ് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റൂബി ജൂബിലിയുടെ ഭാഗമായി നടത്തിയ പണ്ഡിത സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം തത്ത്വചിന്തയുടെയും ദർശനത്തിന്റെയും പ്രയോഗവത്കരണത്തിലൂടെ പണ്ഡിതന്മാർ കാണിച്ചുതന്ന നേർവഴികൾ അനുകരിക്കാൻ സമൂഹം സന്നദ്ധമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് സെൻട്രൽ പ്രോവിൻസ് പ്രസിഡന്റ് അബ്ദുൽ നസർ അഹ്സനി പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു. വർത്തമാനകാലത്ത് പ്രവാസി സമൂഹത്തിൽ പണ്ഡിതർ അനുവർത്തിക്കേണ്ട രീതികളെപ്പറ്റി അബ്ദുൽ റഷീദ് ബാഖവി സംസാരിച്ചു. റിയാദ് സെൻട്രൽ ദഅ്വ കാര്യ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി ബദീഅ അധ്യക്ഷത വഹിച്ചു. ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, അബ്ദുൽ മജീദ് താനാളൂർ, നൂറുദ്ദീൻ സഖാഫി, മുബഷിർ സഖാഫി എന്നിവർ സംസാരിച്ചു. സെൻട്രൽ ദഅ്വ കാര്യ സെക്രട്ടറി മുഹമ്മദ് ബഷീർ മിസ്ബാഹി സ്വാഗതവും അഡ്മിൻ ആൻഡ് പബ്ലിക് റിലേഷൻ പ്രസിഡൻറ് ഹസൈനാർ ഹാറൂനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.